ജോഡോയാത്രക്കിടെ രാഹുലിന്റെ കൂട്ടയോട്ടം;ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നതിനിടെ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് കാണാം…’നമുക്കൊരു ഓട്ട മത്സരം നടത്തിയാലോയെന്ന് കൂടെയോടാൻ പ്രവർത്തകരെ നിർബന്ധിച്ച രാഹുൽ കുട്ടികളുടെ ആവേശത്തോടെയാണ് ഓട്ടം തുടർന്നത്. പ്രവർത്തകരും പൊലീസും കൂടെയോടിയതോടെ സംഭവം കേമമായി.നൂറുമീറ്ററോളം പിന്നിട്ട ശേഷമാണ് രാഹുൽ ഓട്ടം നിർത്തിയത്.നിറഞ്ഞ ചിരിയോടെ കുട്ടികൾക്കൊപ്പം ഓടുന്ന രാഹുലിന്റെ വീഡിയോ ദൃശ്യങ്ങൾ കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവി ട്വിറ്ററിൽ പങ്കുവെച്ചതിന് […]
