സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാജിവെച്ചു
സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്സിഐസി സമിതികളില്‍ നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രാജിവെച്ചു. സംഘടന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും രാജി നല്‍കിയിട്ടുണ്ട്. നേരത്തെ, സമസ്തയുമായി അഭിപ്രായ വ്യത്യാസം രൂപപ്പെട്ടതിനെ തുടര്‍ന്ന് സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസി ആദൃശേരി രാജിവെച്ചിരുന്നു. അദ്ദേഹത്തിന് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.ഈ നിയമനം സമസ്തയോട് കൂടിയാലോചിച്ചല്ല നടപ്പിലാക്കിയതെന്ന് […]
