പരീക്ഷ എഴുതാന്‍ പകരക്കാരന്‍; ജെഇഇ മെയിന്‍സ് പരീക്ഷയിലെ ഒന്നാംറാങ്കുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
അസമില്‍ ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ ഒന്നാം റാങ്കുകാരനേയും അച്ഛനേയും ഉള്‍പ്പെടെ അഞ്ച് പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ ഹാളില്‍ ആള്‍മാറാട്ടം നടത്തിയ കേസിലാണ് അറസ്റ്റ്. 99.8 ശതമാനം മാര്‍ക്ക് നേടിയാണ് അസമില്‍ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ത്ഥി ഒന്നാം റാങ്കുകാരനായത്. ഒന്നാം റാങ്കുകാരനായ നീല്‍ നക്ഷത്രദാസ്, നീലിന്റെ അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രഞ്ജല്‍ കലിത, ഹീരുലാല്‍ പഥക് […]