National

ജമ്മുകാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ജവാന്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍

  • 9th October 2024
  • 0 Comments

ജമ്മുകാശ്മീരില്‍ ഭീകരന്‍ തട്ടിക്കൊണ്ടുപോയ ജവാന്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  നൌഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. ജവാന്‍റെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്നലെയായിരുന്നു രണ്ട് ജവാന്മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം. സംഭവത്തിന്‍റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.

Kerala kerala

ഛത്തീസ്​ഗഢിൽ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്

  • 25th June 2024
  • 0 Comments

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ആര്‍.വിഷ്ണുവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മേയര്‍ ആര്യ രാജേന്ദ്രന്‍, കല്പറ്റ എംഎല്‍എ ടി.സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പാങ്ങോട് സൈനിക കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ എത്തിച്ച ശേഷം മൃതദേഹം പുലര്‍ച്ചയോടെ വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം പത്ത് മണി വരെ വീട്ടിലും തുടര്‍ന്ന് നന്ദിയോട് ജംഗ്ഷനിലും വിഷ്ണു പഠിച്ച സ്‌കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും. ഇന്ന് 12 മണിക്കാണ് […]

Entertainment News

നയൻതാരയ്ക്കൊപ്പം തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഷാരൂഖ് ഖാനും മകളും

  • 5th September 2023
  • 0 Comments

നയൻതാരയ്ക്കൊപ്പം തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം ഷാരൂഖ് ഖാനും മകള്‍ സുഹാനാ ഖാനും. നയന്‍താരയ്ക്കും ഭര്‍ത്താവ്‌ വിഘ്‌നേഷ് ശിവനുമൊപ്പമാണ് ഷാരൂഖ് ഖാനും മകളും ക്ഷേത്രത്തിൽ എത്തിയത്. ഷാരുഖാനും നയൻതാരും നായികാ നായകൻമാരായി എത്തുന്ന ചിത്രം ജവാൻ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതിന് മുന്നോടിയായാണ് ഇരുവരും ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. സെപ്തംബര്‍ 7 നാണ് അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്.ജവാന്റെ പ്രീ ബുക്കിങ് […]

Entertainment News

ഷാരൂഖിന്‍റെ ജവാനില്‍ നിന്നും അല്ലു അർജുൻ പിന്മാറി

  • 2nd March 2023
  • 0 Comments

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനില്‍ നിന്ന് അല്ലു അര്‍ജുന്‍ പിന്‍മാറി.അതിഥി വേഷത്തിൽ അഭിനയിക്കാന്‍ ആറ്റ്ലി, അല്ലു അർജുനെ സമീപിച്ചുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നേരത്തെ പറഞ്ഞത്. തന്നെ സമീപിച്ച അറ്റ്ലിയോട് തനിക്ക് തീരുമാനം എടുക്കാന്‍ സമയം വേണമെന്നാണ് അന്ന് അല്ലു പറഞ്ഞത്. പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തോട് അനുബന്ധിച്ച് അല്ലു അര്‍ജുന്‍ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂളിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതിനാല്‍ […]

Kerala News

ജവാനിൽ ഷാരൂഖ് ഖാന്‍റെ പ്രതിനായകനാവാന്‍ വിജയ് സേതുപതി..?

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനില്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും സിനിമയിൽ താരത്തിന്റെ സാന്നിധ്യം ഉടൻ പ്രഖ്യാപിക്കുമെന്നുംപറയുന്നു.ചിത്രത്തിനെക്കുറിച്ചും അതിലെ റോളിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചെങ്കിലും വിജയ് സേതുപതി ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമായ ജവാനിലേക്ക് വിജയ് സേതുപതി കൂടി എത്തുന്നപക്ഷം അത് തെന്നിന്ത്യന്‍ […]

error: Protected Content !!