International News

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം, ഒരാള്‍ കസ്റ്റഡിയില്‍

ജാപ്പനീസ് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തില്‍വച്ചാണ് സംഭവം. പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ആക്രമണമുണ്ടായതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 67കാരനായ ഷിന്‍സോ ആബെയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചിലാണ് വെടിയേറ്റത്. ഹൃദയത്തിന്റേയും ശ്വസനവ്യവസ്ഥയുടേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിന്റെ വക്കിലാണെന്ന് പ്രാദേശിക അഗ്‌നിശമന സേനയുടെ ഓഫീസ് അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്ന് തോക്ക് കണ്ടെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2006ന് ശേഷം ഒരു വര്‍ഷവും 2012 […]

error: Protected Content !!