GLOBAL International

ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

  • 8th August 2024
  • 0 Comments

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. പടിഞ്ഞാറന്‍ ജപ്പാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറന്‍ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിചിനാനില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

International

ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി; തീരം വിടാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

  • 1st January 2024
  • 0 Comments

ജപ്പാനിലുണ്ടായ ഭൂകമ്പങ്ങള്‍ക്കു പിന്നാലെ സൂനാമി. വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് സൂനാമി മുന്നറിയിപ്പ്. അഞ്ചുമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളെത്താന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളായ ഇഷികാവ, നിഗാത, ടൊയാമ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.മുന്നറിയിപ്പിനെ തുടര്‍ന്ന് ഇഷികാവയിലേക്കുള്ള ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. വരുന്ന രണ്ട് മൂന്ന് ദിവസങ്ങളില്‍ ശക്തിയേറിയ ഭൂചലനങ്ങള്‍ക്ക് […]

GLOBAL

13.4 ലക്ഷം ടണ്‍ മലിനജലം സമുദ്രത്തിലൊഴുക്കാന്‍ ജപ്പാന്‍;നാളെ തുടക്കം

  • 23rd August 2023
  • 0 Comments

ടോക്കിയോ: സുനാമി ദുരന്തം കേടുപാടുകള്‍ വിതച്ച ഫുക്കുഷിമ ആണവനിലയത്തിലെ മലിനജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്ന പദ്ധതിക്ക് ജപ്പാന്‍ വ്യാഴാഴ്ച തുടക്കമിടും. ശേഷിക്കുന്ന 13.4 ലക്ഷം ടണ്‍ വെള്ളമാണ് ഇങ്ങനെ ഒഴുക്കി കളയാനൊരുങ്ങുന്നത്. പ്രതിദിനം അഞ്ച് ലക്ഷം ടണ്‍ ജലം വീതമാണ് ഒഴുക്കികളയുക. ദുരന്തം നടന്ന് 12 വര്‍ഷം പിന്നിടുമ്പോഴാണ് തന്ത്രപ്രധാനമായ തീരുമാനം അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. മലിനജലം കടലില്‍ ഒഴുക്കുന്നതിനെ ദക്ഷിണകൊറിയയും ചൈനയും എതിര്‍ത്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് മലിനജലം കടലില്‍ ഒഴുക്കുന്നത് പരിസ്ഥിതിയെ […]

ജപ്പാന്‍ കമ്പനികള്‍ ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ഉത്പാദനകേന്ദ്രം മാറ്റുന്നു

  • 6th November 2020
  • 0 Comments

ജപ്പാന്‍ കമ്പനികളായ ടയോട്ട സ്തൂഷോയും സുമിഡയും ഉത്പാദനം ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. ഇന്തോപെസഫിക് മേഖലയില്‍ ജപ്പാന്‍, ഒസ്‌ട്രേലിയ, ഇന്ത്യ എന്നീരാജ്യങ്ങള്‍ ചേര്‍ന്ന് അസംസ്‌കൃത വസ്തുകള്‍ നിര്‍മിക്കുന്നതിനായി സപ്ലൈ ചെയിന്‍ റീസീസൈലന്‍സിന് തുടക്കമിടാന്‍ തീരുമാനിച്ച് രണ്ടുമാസം തികയും മുമ്പാണ് ഈ തീരുമാനം. ഭാവിയില്‍ കോവിഡ് വ്യാപനംപോലുള്ള പ്രതിസന്ധി തരണംചെയ്യുന്നതിന് നിര്‍മാണ വിതരണമേഖലയിലെ വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജപ്പാന്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കമ്പനികള്‍ മറ്റുരാജ്യങ്ങളില്‍ ഉത്പാദനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പ്രമുഖ വാഹന നിര്‍മാതാക്കളായ ടയോട്ടയുടെ അനുബന്ധസ്ഥാപനമാണ് ടയോട്ടാ സ്തൂഷോ. കെമിക്കല്‍, […]

Trending

2021 ല്‍ ഒളിംപിക്‌സ് നടത്താന്‍ തയ്യാറെന്ന് ജപ്പാൻ

  • 26th September 2020
  • 0 Comments

2021ല്‍ ഒളിപിംക്‌സ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലായിരുന്നു 2021 ല്‍ ഒളിംപിക്‌സ് നടത്താന്‍ തയ്യാറാണെന്ന് സുഗ അറിയിച്ചത്. മനുഷ്യര്‍ കൊവിഡിനെ അതിജീവിക്കുമെന്ന സന്ദേശം ഉയര്‍ത്തിപിടിക്കാന്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ജപ്പാന്‍ തയ്യാറാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.” എല്ലാവരെയും ഒളിംപിക്‌സ് വേദിയിലേക്ക് സുരക്ഷിതമായി സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഐക്യരാഷ്ട്രസഭയില്‍ സുഗ അറിയിച്ചു. 2020ലെ ജൂലായില്‍ നടത്താനിരുന്ന ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി കൊവിഡ് പശ്ചാത്തലത്തില്‍ ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി നീട്ടിവെക്കുകയായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് […]

Kerala

ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും കേരളവും സഹകരണം ശക്തിപ്പെടുത്തും

  • 28th November 2019
  • 0 Comments

ജപ്പാനിലെ ഷിമാനെ പ്രിഫെക്ചറും (സംസ്ഥാനം പോലെയുള്ള ഭരണ സംവിധാനം) കേരളവും തമ്മിൽ മത്സ്യബന്ധന-ജലവിഭവ വിനിയോഗ മേഖലകളിൽ സഹകരണമാവാമെന്ന് പടിഞ്ഞാറൻ ജപ്പാനിലെ മാറ്റ്‌സു സിറ്റിയിൽ ഷിമാനെ പ്രിഫെക്ചർ ഗവർണർ തത്സുയ മരുയാമ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. സാനിൻ റീജണിലെ ഒരു പ്രദേശമാണ് ഷിമാനെ പ്രിഫെക്ചർ. കേരളവും സാനിൻ റീജണും തമ്മിൽ വ്യാപാരം, നിക്ഷേപം, മാനവ വിഭവശേഷി സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാ പത്രം നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പിട്ടത് കേരള സർക്കാരും മറുഭാഗത്ത് ലേക്ക് […]

error: Protected Content !!