ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു; മൂന്ന് ഭീകരരെ വധിച്ചു
ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി. ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റ്മുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യുവരിച്ചു. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുക്കുത്തതെന്ന് കാശ്മീര്‍ പൊലീസ് അറിയിച്ചു. ഇന്നലെ ഭീകരരുടെ വെടിയേറ്റ് ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 22 ഭീകരരെ വധിച്ചു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ശ്രീനഗറിലെ ചനാപോര […]
