കോവിഡ് പോരാട്ടത്തിൽ കോഴിക്കോടൻ വിജയഗാഥയുമായി കോവിഡ് 19 ജാഗ്രതാപോർട്ടൽ; പദ്ധതി രാജ്യശ്രദ്ധ നേടി;പോർട്ടൽ സന്ദർശിച്ചത് മൂന്നുകോടി ആളുകൾ
കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിൽ വിജയഗാഥയുമായി ജില്ലയിൽ ആരംഭിച്ച കോവിഡ് 19 ജാഗ്രതാ പോർട്ടൽ. പോർട്ടലിൽ ഒരുക്കിയിട്ടുള്ള ഓക്‌സിജൻ വിതരണം സംബന്ധിച്ച ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനമാണ് രാജ്യശ്രദ്ധ പിടിച്ചുപറ്റുന്നത്. സംവിധാനത്തിന്റെ പ്രവർത്തന മികവിനെ തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, മണിപ്പൂർ പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ ജാഗ്രതാ ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഓക്‌സിജൻ മൊഡ്യുൾ സംവിധാനം ഉപയോഗിക്കുന്നതിനായി എൻഐസി കോഴിക്കോടുമായി ബന്ധപ്പെട്ടതായും എൻഐസിയുടെ സഹായത്തോടെ ഉത്തരാഖഢിൽ ഈ മാതൃകയിൽ സംവിധാനം നടപ്പാക്കി. ജില്ലാ കലക്ടർ എസ് സാംബശിവറാവുവിന്റെ […]