Trending

മറുപടി പറയേണ്ടത് താനല്ല കസ്റ്റംസ് പ്രോട്ടോക്കോൾ ഓഫീസറുടെ വിശദീകരണത്തിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരം : നയതന്ത്ര പാർസൽ സംബന്ധിച്ച് പ്രോട്ടോക്കോൾ ഓഫീസറുടെ വിശദീകരണത്തിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽ. ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് താനല്ല കസ്റ്റംസാണെന്ന് മന്ത്രി . പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ പാർസൽ കസ്റ്റംസ് എങ്ങനെ വിട്ടുകൊടുത്തുവെന്ന് വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഏത് ഏജൻസിയും അന്വേഷിക്കട്ടെ, അതിൽ ആശങ്കയില്ല. വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ വരുന്ന ലഗേജുകൾക്ക് പ്രോട്ടോക്കോൾ ആവശ്യമില്ല. ഉദ്യോഗസ്ഥരുമായുള്ള സൗഹൃദത്തിന്റെ പേരിൽ കൊണ്ടുവരുന്നതാണെന്നും ഇതിന് വിശദീകരണം ആവശ്യമെങ്കിൽ നൽകേണ്ടത് കോൺസുലേറ്റ് ജനറലെന്നും കെ […]

Kerala

കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹ സംസ്കാരം​ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പടെ 30 പേർക്കെതിരെ കേസ്

  • 27th July 2020
  • 0 Comments

കോട്ടയം: ​ജില്ലയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹ സംസ്കാരം​ തടഞ്ഞ സംഭവത്തിൽ ബി.ജെ.പി കൗൺസിലർ ഉൾപ്പടെ 30 പേർക്കെതിരെ കേസ്. നഗരസഭ ബി ജെ പി കൗൺസിലർ ടി.എൻ. ഹരികുമാറിന്റെ തേതൃത്വത്തിലായിരുന്നു ഇന്നലെ മൃതദേഹം സംസ്കരിക്കാൻ സമ്മതിക്കാതെ തടഞ്ഞു നിർത്തിയത്. ശനിയാഴ്​ചയാണ്​ ചുങ്കം സി.എം.എസ് കോളജിന് സമീപം നെടുമാലിയിൽ ഔസേഫ് ജോർജ്​ (85) മരണപെടുന്നത് മരണശേഷം നടത്തിയ പരിശോധനയിൽ​ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു​. ഇതിനെ തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നഗരസഭയും ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും ചേർന്ന് മുട്ടമ്പലം […]

Kerala

തിരുവനന്തപുരത്ത് ലോക്ക്ഡൗൺ ഈ മാസം 28 വരെ നീട്ടി ജില്ലയിൽ കനത്ത ജാഗ്രത

  • 20th July 2020
  • 0 Comments

തിരുവനന്തപുരം : തലസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 28 വരെ നീട്ടി. തുടർച്ചയായ മൂന്നാമത്തെ ആഴ്ചയാണ് തിരുവനന്തപുരം നഗരം നിയന്ത്രണങ്ങൾക്കുളളിലാകുന്നത്. ജില്ലയിലെ തീരദേശ മേഖലയിൽ കർശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. നിയന്ത്രിത മേഖലയായതിന് പിന്നാലെ വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോ അടച്ചു. തിരുവനന്തപുരത്ത് മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ഉയരുന്നുണ്ട് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്നത് പ്രതിരോധപ്രവർത്തനങ്ങൾക്കും വെല്ലുവിളിയാവുകയാണ്.

Kerala

എടപ്പാളില്‍ സാമൂഹിക വ്യാപന ആശങ്ക രണ്ട് ഡോക്ടര്‍മാർക്ക് കോവിഡ്

  • 28th June 2020
  • 0 Comments

മലപ്പുറം: ജില്ലയിലെ എടപ്പാളില്‍ കോവിഡ്-19 സാമൂഹിക വ്യാപന ആശങ്ക. രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് അടക്കം അഞ്ചുപേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരും മൂന്നുപേര്‍ നഴ്‌സുമാരുമാണ്. ഇന്നലെ എടപ്പാളില്‍ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എടപ്പാളില്‍ നാലഞ്ചു പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീല്‍ പ്രതികരിച്ചു. അവരുടെ സ്രവം എടുത്ത് ടെസ്റ്റ് നടത്തി […]

Kerala

പ്രവാസികളോടുള്ള അവഗണന ഒഴിവാക്കുക , ഇന്ധന കൊള്ള അവസാനിപ്പിക്കുക : ടി യു സി സിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം

  • 25th June 2020
  • 0 Comments

കുന്ദമംഗലം: തുടർച്ചയായ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചും, വിദേശത്ത് കുടുങ്ങി കിടക്കുന്ന തിരിച്ചു വരാൻ ആഗ്രഹിക്കുന്ന മുഴുവൻ പ്രവാസി മലയാളികളെയും നാട്ടിൽ തിരിച്ചെത്തിയക്കണമെന്നും ആവശ്യപെട്ട് കോഴിക്കോട് ജില്ലാ ടി യു സി സിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. പരിപാടി ടി യു സി സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ദേവദാസ് കുട്ടമ്പൂർ ഉദ്ഘാടനം ചെയ്തു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്‌റഫ്‌, കെ ബാലഗോപാലൻ ,അറാഫത് പൂവാട്ട് പറമ്പ് എന്നിവർ […]

Kerala

പുനലൂരിൽ പ്രതിയ്ക്ക് കോവിഡ് ഇൻസ്‌പെക്ടറടക്കം 36 പേർ നിരീക്ഷണത്തിൽ

  • 23rd June 2020
  • 0 Comments

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ 65 വയസുകാരനായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അറസ്റ്റ് ചെയ്തു കൊണ്ട് വന്ന പുനലൂർ സ്റ്റേഷനിൽ ഇൻസ്‌പെക്ടറടക്കം 36 പേരോട് നിരീക്ഷണത്തിൽ പോവാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചു. ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയ ഇയാളുടെ കോവിഡ് സ്രവം ജയിലിൽ ഇയാളെ കിടത്തുന്നതിനു മുൻപ് അയച്ചിരുന്നു. ഫലം ഇന്ന് വന്നതോടെ പ്രതിയെ കൂടുതൽ ചികിത്സയ്ക്കായി മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാൾ പിടിയിലാകുന്നത്

Kerala

ബിഹാർ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി മന്ത്രി സഞ്ജയ് ഝാ.

  • 22nd June 2020
  • 0 Comments

പാട്‌ന: ബിഹാറില്‍ ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ തടഞ്ഞതായി മന്ത്രി സഞ്ജയ് ഝാ. മുൻപ് ഇത്തരം നടപടി ഉണ്ടായിരുന്നില്ലെന്നും ബീഹാർ ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. ഗണ്ഡക് അണക്കെട്ടിന് 36 ഗേറ്റുകളിൽ 18 എണ്ണം നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. നേപ്പാൾ അറ്റ കുറ്റ പണികൾ നടത്താതെ നടപടികൾ ശക്തമാക്കിയാൽ മഴ കനക്കുന്നതോടെ ബീഹാറിൽ അത് വലിയ രീതിയിലുള്ള പ്രളയത്തിനായി കാരണമാകുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

Kerala

ജീവ ത്യാഗം ചെയ്യുന്ന ചരക്കു ലോറി ഡ്രൈവർമാരെ സർക്കാർ സംരക്ഷിക്കണം

  • 12th June 2020
  • 0 Comments

കോഴിക്കോട് : സ്വന്തം ജീവൻ പോലും അപകടത്തിലാകുമെന്നറിഞ്ഞിട്ടും അത് വക വെക്കാതെ സംസ്ഥാനത്തേക്ക് ആവിശ്യമായ ഭക്ഷ്യ വസ്തുക്കളും മറ്റും കൊണ്ടുവരുവാനായി തയ്യാറെടുത്ത് അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറി ഡ്രൈവർമാരുടെ ജീവിതത്തെ കുറിച്ച് നമ്മളും അല്പമെങ്കിലും ഓർത്തിരിക്കേണ്ടതില്ലേ ? കഴിഞ്ഞ കുറെ ആഴ്ചകൾക്കു മുൻപേ വയനാട്ടിൽ ചരക്കെടുക്കാൻ പോയ ഒരു ട്രക്ക് ഡ്രൈവറിൽ നിന്നും കുടുംബത്തിലും മറ്റുള്ള ഉദ്യോഗസ്ഥർക്കുമെല്ലാം കോവിഡ് ബാധ വ്യാപിച്ച സാഹചര്യം നില നിന്ന സമയത്താണ് യാഥാർത്ഥത്തിൽ ഒരു ഡ്രൈവറുടെ വാർത്ത തന്നെ പുറത്ത് വന്നത്. പക്ഷെ […]

International News

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം പ്രതിഷേധക്കാർക്ക് ട്രംപിന്റെ മകളുടെ പിന്തുണ

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയതില്‍ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പിന്തുണയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൽ ട്രംപിന്റെ മകൾ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പോലീസ് അക്രമത്തെ തുടർന്നായിരുന്നു നിയമ ബിരുദധാരിയായ ടിഫാനി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പ്രതിഷേധം അറിയിച്ച് സമരക്കാർക്ക് പിന്തുണ നൽകിയത്. ഒറ്റയ്ക്കു നമ്മൾക്ക് കുറച്ചു മാത്രമേ നേടിയെടുക്കാൻ സാധിക്കു. ഒന്നിച്ചാണെങ്കിൽ ഒരുപാട് കാര്യങ്ങൾ നേടാം എന്നായിരുന്നു പോസ്റ്റിലെ വാചകം ഒപ്പം #blackoutTuesday #justiceforgeorgefloyd […]

Kerala News

കയറാൻ ആളുകളില്ല, ടിക്കറ്റ് ചാർജ് വർധനവില്ല കൊടുക്കാൻ കൂലിയില്ല, പ്രൈവറ്റ് ബസ്സ് ജീവനക്കാർ എങ്ങനെ മുൻപോട്ട് പോകും സലീം സൂപ്പർ കിംഗ് പറയുന്നു

കോഴിക്കോട് : ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനത്ത് സർക്കാർ നൽകുന്ന സാഹചര്യത്തിലും ഒരു തരത്തിലും മുൻപോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലെ ബസുടമകളുടെ അവസ്ഥ. കോവിഡ് തുടരുന്നതിനു മുൻപ് തന്നെ ഏറെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ദുരന്തം കൂടി വന്നതോടെ മുഴുവനായി നിലച്ച അവസ്ഥയാണ് തങ്ങൾക്കുള്ളതെന്ന് ഉടമകൾ പറയുന്നു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ബസ്സ് ഉടമയും കൊടുവള്ളി മേഖല ബസ്സ് ഓർണെഴ്സ് അസോസിയേഷൻ ട്രഷറർ സലിം സൂപ്പർ കിംഗ് പറഞ്ഞതിങ്ങനെ. ലോക്ക് ഡൗൺ ഇളവുകൾ ലഭ്യമായ […]

error: Protected Content !!