National

മോദിയുടെ ഭാഗ്യദോഷമാണ് ചന്ദ്രയാന്‍ 2 ദൗത്യം പാളാൻ കാരണം: എച്ച് ഡി കുമാരസ്വാമി

  • 13th September 2019
  • 0 Comments

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 2 ദൗത്യം പാളാൻ കാരണം പ്രധാനമന്ത്രി മോദിയാണ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ചന്ദ്രയാന്‍ 2, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നത് സംബന്ധിച്ച് പ്രതീക്ഷ തകര്‍ത്തത് മോദിയുടെ സാന്നിധ്യമാണ് എന്നാണ് കുമാരസ്വാമിയുടെ അഭിപ്രായം. മോദിയുടെ ഭാഗ്യദോഷമാണ് എല്ലാത്തിനും പ്രശ്‌നമായതെന്നാണ് കുമാരസ്വാമി അഭിപ്രായം. താനാണ് ചന്ദ്രയാന്‍ ഇറക്കുന്നത് എന്ന മട്ടിലാണ് മോദി ബംഗളൂരുവിലെത്തിയത്. ഐഎസ്ആര്‍യിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരുടെ 10-12 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഭാഗമാണ് ഇത്. ഇതാണ് മോദി […]

National

രാജ്യം ഐഎസ്ആര്‍ഒക്കൊപ്പം; പ്രധാനമന്ത്രി

  • 7th September 2019
  • 0 Comments

മുംബൈ: ചാന്ദ്രയാന്‍ 2 വിക്രം ലാന്ററുമായുള്ള ആശയവിനിമയം നഷ്ടമായതിനെത്തുടര്‍ന്ന് ഐഎസ്ആര്‍ഒ ക്ക് പിന്തുണയുമായി പ്രധാനമന്ത്രി. രാജ്യം ഐഎസ്ആര്‍ഒ ക്ക് ഒപ്പമാണ്, എല്ലാം പരീക്ഷണങ്ങളാണ്. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചവരാണു നിങ്ങള്‍. നിങ്ങളുടെ സ്വപ്നങ്ങളും ജീവിതങ്ങളും രാജ്യത്തിനായി ത്യജിച്ചുവെന്നും പ്രധാനമനന്ത്രി പറഞ്ഞു. ‘തിരിച്ചടികളില്‍ തളരരുത്. പരിശ്രമങ്ങള്‍ തുടരണം. മികച്ച അവസരങ്ങള്‍ വരാനിരിക്കുന്നു. തിരിച്ചടികള്‍ ഉണ്ടായപ്പോഴെല്ലാം രാജ്യം തിരിച്ചുവന്നിട്ടുണ്ട്. പരാജയങ്ങളില്‍ പലതും പഠിക്കാനുണ്ടെന്നും അതു ഭാവിയില്‍ ഉപകരിക്കുമെന്നും’ പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ഓര്‍മിപ്പിച്ചു.

National

ചന്ദ്രയാൻ-2 ലക്ഷ്യത്തിലേക്ക്

  • 4th September 2019
  • 0 Comments

ഇന്ത്യയുടെ ചരിത്ര നേട്ടമായ ചന്ദ്രയാൻ 2 ദൗത്യം അന്തിമഘട്ടത്തിലേക്ക് കുതിക്കുന്നു. രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് വിജയകരമായി പൂർത്തിയാക്കി. ലാൻഡർ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റർ മാത്രം അകലെ എത്തി. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ-2 ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഐ.എസ്.ആർ.ഒ അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Technology

ചന്ദ്രയാന്‍, ചരിത്രത്തിലേക്ക് ഒരുപടികൂടി അടുത്തു; വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്റില്‍നിന്ന് വേര്‍പെട്ടു

  • 2nd September 2019
  • 0 Comments

ചന്ദ്രയാന്‍ രണ്ട് ചരിത്രത്തിലേക്ക് ഒരുപടികൂടി അടുത്തു. ദൗത്യത്തിലെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ഈ മാസം ഏഴിനാണ് ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്റിങ്. അതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പര്യവേക്ഷണ വാഹനം ഇറക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ. ഇനി മുതല്‍ ലാന്‍ഡറിന്റേയും ഓര്‍ബിറ്ററിന്റേയും നിയന്ത്രണം വേറെ വേറെയായിരിക്കും. വിക്രം ലാന്‍ഡറിനെ രണ്ട് തവണ കൂടി ദിശ മാറ്റി ചന്ദ്രന്റെ വളരെ അടുത്തെത്തിക്കണം. തുടര്‍ന്നായിരിക്കും […]

National Technology

ചന്ദ്രയാൻ 2 പകർത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ഇന്ത്യയുടെ അഭിമാന നേട്ടമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ആഗസ്റ്റ് 20 രാവിലെയാണ് ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ പരിധിയിലേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ചന്ദ്രനോട് അടുപ്പിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും 118 കിലോമീറ്റര്‍ അടുത്ത ദൂരവും 4412 കിലോമീറ്റര്‍ കൂടിയ ദൂരവും ഉള്ള ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് […]

National News

ഇന്ത്യക്ക് ചരിത്ര നേട്ടവുമായി ചന്ദ്രയാൻ 2

ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം ഇന്ന് രാവിലെയാണ് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. സെപ്റ്റംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങും. വിക്ഷേപിച്ച് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നത്. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ഉപഗ്രഹം പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. സെപ്റ്റംബർ ഒന്നു വരെ […]

Kerala

ചാന്ദ്രയാൻ 2: അഭിനന്ദനമറിയിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന് മുഖ്യമന്ത്രി കത്തയച്ചു

ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ കുടുംബത്തെയാകെയും കേരള ജനതയുടെ പേരിൽ അഭിനന്ദിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മുമ്പ് നടന്നിട്ടില്ലാത്ത പര്യവേക്ഷണവും പഠനങ്ങളും ഈ ദൗത്യത്തിലൂടെ നടത്തുമെന്നത് ശാസ്ത്രലോകത്തിനാകെയും ബഹിരാകാശപ്രേമികൾക്കും ആവേശം പകരുന്നതാണ്. ഇത്തരം ശാസ്ത്രപര്യവേഷണങ്ങൾ, ഇന്ത്യൻ ഭരണഘടനയനുസരിച്ച് നമ്മുടെ മൗലികകടമകളായ, ശാസ്ത്രീയമനോഭാവവും അന്വേഷണത്വരയും വളർത്തുന്നതിൽ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. […]

error: Protected Content !!