ഇസ്രായേൽ -ഹമാസ് സംഘർഷം; കനത്ത സുരക്ഷയിൽ ദില്ലിയിലെ ഇസ്രായേൽ എംബസി
ദില്ലി: ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിലും കനത്ത ജാഗ്രത. ദില്ലിയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷഡൽഹി പൊലീസ് വർധിപ്പിച്ചു. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോണിന്റെ ഔദ്യോഗിക വസതിക്കും പുറത്ത് കൂടുതൽ പോലീസ് വാഹനങ്ങളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ദില്ലിയിലെ പഹർഗഞ്ചിലെ ജൂതന്മാരുടെ ആരാധനാലയമായ ചബാദ് ഹൗസിന് സമീപവും സുരക്ഷ കൂട്ടിയിട്ടുണ്ട്.ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. തീവ്രവാദികളുടെ ശ്രദ്ധാകേന്ദ്രമാണ് ഇന്ത്യയിലെ ഇസ്രായേൽ എംബസി. 2021-ൽ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം നടന്നിരുന്നു. […]
