GLOBAL International

സംഘര്‍ഷം; ജാഗ്രത വേണം; ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫോം നല്‍കി

  • 14th April 2024
  • 0 Comments

ന്യൂഡല്‍ഹി: ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്. എംബസി പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ പൗരന്‍മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള ആപ്ലിക്കേഷന്‍ ഫോം നല്‍കി. സംഘര്‍ഷം തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതായി വ്യക്തമാക്കി ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം തുടങ്ങിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തെത്തിയത്. ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

error: Protected Content !!