കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി എ.പി. ഷൗക്കത്തലി ഐ.പി.എസ് ചുമതലയേറ്റു
കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പി. ഷൗക്കത്തലി ചുമതലയേറ്റു. കേരള സര്‍ക്കാരിന്റെ പുതിയ സ്ഥലംമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചത്. മുമ്പ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.യായാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.1995-ല്‍ സബ് ഇന്‍സ്‌പെക്ടറായി കേരള പോലീസില്‍ സേവനം ആരംഭിച്ച ഷൗക്കത്തലി പിന്നീട് വിവിധ പ്രധാന അന്വേഷണങ്ങളിലൂടെ ശ്രദ്ധേയനായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം […]



