News Sports

കോവിഡ് വ്യാപനം; ഐ പി എൽ നിർത്തി വെച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) നിര്‍ത്തിവെച്ചു. ചെന്നൈ സൂപ്പർ കിങ്സിലെ ബോളിങ് പരിശീലകൻ ലക്ഷ്മിപതി ബാലാജിക്കും കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ഉൾപ്പെടെ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. നിലവിൽ മത്സരങ്ങൾക്ക് വേദിയാകുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലും കളിക്കുന്ന ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

News Sports

കമ്മിൻസിന് പിറകെ സഹായഹസ്തവുമായി ശ്രീവാത്‌സ് ഗോസ്വാമി

  • 29th April 2021
  • 0 Comments

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കേ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ശ്രീവാത്‌സ് ഗോസ്വാമി. ഓക്‌സിജന്‍ എത്തിക്കാന്‍ 90,000 രൂപയാണ് ഒരു ജീവകാരുണ്യ സംഘടനയ്‌ക്ക് താരം സംഭാവന നല്‍കിയത്. ഐപിഎല്‍ പതിനാലാം സീസണ്‍ കളിക്കുന്ന താരങ്ങളില്‍ സഹായം അറിയിച്ച രണ്ടാമത്തെ കളിക്കാരനാണ് ശ്രീവാത്‌സ് ഗോസ്വാമി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് ആശുപത്രികള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങാനായി 50,000 ഡോളര്‍ ഇന്ത്യയുടെ പി എം കെയേര്‍സ് ഫണ്ടിലേക്ക് സഹായം […]

News Sports

ഐ പിഎൽ രണ്ടാമങ്കം ; ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിൽ ഏറ്റുമുട്ടും

  • 10th April 2021
  • 0 Comments

ഐ പിഎൽ രണ്ടാമങ്കത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. . ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായ മഹേന്ദ്ര സിങ് ധോണിയും റിഷഭ് പന്തും തമ്മിലാണ് ഇന്നത്തെ മത്സരം . ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തിലാണ് പന്തിനെ ഡല്‍ഹി നായകനായി നിയമിച്ചത്. കഴിഞ്ഞ തവണ മറ്റ് ടീമുകളെയെല്ലാം ഞെട്ടിച്ച പ്രകടനമാണ് ഡല്‍ഹി പുറത്തെടുത്തത്. ഫൈനല്‍ വരെ എത്താനും അവര്‍ക്കായി. ഇത്തവണ ജയത്തോടെ തുടങ്ങുകയായിരിക്കും യുവനിരയുടെ ലക്ഷ്യം. മറുവശത്ത് ഒരിക്കലും ഓര്‍ക്കാനിഷ്ടമില്ലാത്ത ഐപിഎല്‍ ആയിരുന്നു ധോണിക്കും കൂട്ടര്‍ക്കും. […]

News Sports

ഐ പി എൽ പതിനാലാം പോരിന് ഇന്ന് തുടക്കം

  • 9th April 2021
  • 0 Comments

ഐപിഎൽ പതിനാലാം പോരിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.ക​ളി​ക്കാ​രും മാ​ച്ച്​ ഒ​ഫീ​ഷ്യ​ൽ​സും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ബ​യോ​ബ​ബ്​​ൾ സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​വും. മും​ബൈ​യി​ൽ ക​ളി​ക്കാ​ർ​ക്കും ഗ്രൗ​ണ്ട്​​സ്​​റ്റാ​ഫി​നും കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി. ഇ​ന്ത്യ വേ​ദി​യാ​വു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പി​‍െൻറ വ​ർ​ഷ​മെ​ന്ന നി​ല​യി​ൽ ക​ളി​ക്കാ​ർ​ക്കെ​ല്ലാം ഗൗ​ര​വ​മേ​റി​യ​താ​ണ്​ […]

News Sports

ഐപിഎൽ ഏപ്രിൽ 9ന് ; ആകെ 6 വേദികൾ

  • 7th March 2021
  • 0 Comments

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ 10 മത്സരങ്ങൾ വീതവും ഡൽഹി, അഹ്മദാബാദ് എന്നീ വേദികളിൽ 8 മത്സരങ്ങൾ വീതവും നടക്കും. വൈകുന്നേരം […]

News Sports

ഐ പി എൽ; ഏപ്രിൽ മാസം തുടങ്ങിയേക്കും

  • 1st March 2021
  • 0 Comments

ഈ വർഷത്തെ ഐപിഎൽ ഏപ്രിൽ മാസത്തിൽ തുടങ്ങിയേക്കും. ഏപ്രിൽ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയിൽ ലീഗ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ടൂർണമെൻ്റിനു മുൻപ് എട്ടോളം താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിക്കും .പേസർ ജസ്പ്രീത് ബുംറയെ ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റ് സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്തത് ഇതിൻ്റെ അടിസ്ഥാനത്തിൽ ആണെന്നാണ് സൂചന. അതേസമയം, ഈ സീസണിലെ ഐപിഎൽ ആറ് വേദികളിൽ നടത്തുമെന്ന റിപ്പോർട്ടുകളിൽ ഫ്രാഞ്ചൈസികൾ അതൃപ്തി പ്രകടിപ്പിച്ചു . രണ്ട് നഗരങ്ങളിലായി ടൂർണമെൻ്റ് നടത്തുമെന്ന തീരുമാനമായിരുന്നു നല്ലതെന്ന് ഫ്രാഞ്ചൈസികൾ അറിയിച്ചതാതാണ് പുതിയ […]

ഐ.പി.എല്ലില്‍ ഇനിയും ടീമുകള്‍ വരട്ടെ; നിരവധി യുവപ്രതിഭകളാണ് പുറത്തുള്ളതെന്ന് ദ്രാവിഡ്

  • 14th November 2020
  • 0 Comments

പുതിയ ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ഐ.പി.എല്‍ വിപുലീകരണത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ”ക്രിക്കറ്റ് പതിഭകളുടെ കാര്യം കണക്കിലെടുക്കുമ്പോള്‍ ഐ.പി.എല്‍ വിപുലീകരണത്തിന് തയ്യാറാണ്. ഐ.പി.എല്‍ പോലൊരു വലിയ വേദിയില്‍ അവസരം കാത്ത് നിരവധി യുവ പ്രതിഭകള്‍ ഇന്ത്യയിലുണ്ട്. നമ്മള്‍ ഈ വര്‍ഷം തന്നെ അത് കണ്ടതാണ്. ഒരു അവസരം നല്‍കിയാല്‍ ഇനിയുമേറെ പുതുമുഖങ്ങളെ നമുക്ക് കാണാനാകും.” – വെള്ളിയാഴ്ച ഒരു ചടങ്ങില്‍ സംബന്ധിക്കവെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവന്‍ കൂടിയായ ദ്രാവിഡ് പറഞ്ഞു. ഐ.പി.എല്‍ 2021 […]

സ്വര്‍ണ്ണം കടത്തുന്നതായി സംശയം; കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

  • 13th November 2020
  • 0 Comments

അനധികൃതമായി സ്വര്‍ണം കടത്തുന്നുവെന്ന സംശയത്തില്‍ ക്രിക്കറ്റ് താരം കൃണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) ആണ് കൃണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്. മുംബൈ് ഇന്ത്യന്‍സ് ടീം അംഗമായ കൃണാല്‍ ദുബായിലെ ഐപിഎല്‍ ഫൈനലിന് ശേഷം മടങ്ങിവരുകയായിരുന്നു. നവംബര്‍ 10ന് നടന്ന ഫൈനലില്‍ ഡല്‍ഹി കാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്മാരായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗവും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക്ക് പാണ്ഡ്യയുടെ സഹോദരനാണ് കൃണാല്‍ പാണ്ഡ്യ. സ്വര്‍ണത്തിനൊപ്പം ആഡംബര വാച്ചുകളും […]

ഐ.പി.എല്‍ 2020; ഈ സീസണിലെ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മഞ്ജരേക്കര്‍

ഐ.പി.എല്‍ 13ാം സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മുംബൈ ആധികാരികമായി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ക്ക് എതിരാളിയാരെന്ന് ഇന്ന് നടക്കുന്ന ഡല്‍ഹി-ഹൈദരാബാദ് മത്സരത്തിലൂടെ അറിയാം. ഇപ്പോഴിതാ ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്ററേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഓപ്പണര്‍മാരായി കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയുമാണ് മഞ്ജരേക്കര്‍ തിരഞ്ഞെടുത്തത്. 670 റണ്‍സുമായി രാഹുലാണ് നിലവില്‍ റണ്‍വേട്ടക്കാരില്‍ മുന്നില്‍. മായങ്ക് 11 ഇന്നിംഗ്സില്‍ നിന്ന് 424 […]

നിര്‍ണായക മത്സരത്തില്‍ കാലിടറലോടെ ഡെല്‍ഹി

  • 31st October 2020
  • 0 Comments

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ കാലിടറലോടെ ഡെല്‍ഹി. ഗ്രൂപ്പ് തല മത്സരങ്ങള്‍ അവസാന ഘട്ടത്തോടടുക്കുമ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഡെല്‍ഹി ക്യാപിറ്റല്‍സിന് വിജയം അനിവാര്യമാണെന്നിരിക്കേ എതിരാളികളായ മുംബൈ ഇന്‍ഡ്യന്‍സിനെതിരെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ശ്രേയസ് അയ്യര്‍ 25 ഉം ഋഷഭ് പന്ത് 21 റണ്‍സെടുത്തു. മുബൈക്ക് വേണ്ടി ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും 3 വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ വിക്കറ്റ് നേട്ടത്തില്‍ റബാഡയെ പിന്‍തള്ളി ബുംറ ഒന്നാമതെത്തി. […]

error: Protected Content !!