Trending

രാജ്യം വിട്ടുപോകരുത്; പി. ചിദംബരത്തിന് ജാമ്യം

ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന പി.ചിദംബരത്തിന് ജാമ്യം. സുപ്രീം കോടതിയാണ് പി.ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. 2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. കേസിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു.

error: Protected Content !!