International News

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം;46 മരണം, 700 പേർക്ക് പരുക്ക്

  • 21st November 2022
  • 0 Comments

ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചു. എഴുനൂറിലധികം ആളുകൾക്ക് പരുക്കേറ്റു.നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും കൂടാനാണ് സാധ്യത,.ജാവയിലെ സിയാഞ്ചുർ പ്രവിശ്യയിലായിരുന്നു ഭൂചലനം കൂടുതൽ ദുരന്തം വിതച്ചത്. പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു, നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയും ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് തുടരുകയാണ്.നൂറുകണക്കിന് കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായി പ്രാദേശിക ഭരണകൂടം […]

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; ഏഴ് മരണം

  • 15th January 2021
  • 0 Comments

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഏഴ് മരണവും 100ഓളം പേർക്ക് പരിക്കുമേറ്റു .ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.ഭൂചലനത്തില്‍ ഒരു ആശുപത്രി കെട്ടിടം ഇടിഞ്ഞ് ഒരുപാടുപേര്‍ അതിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഭൂകമ്പം ഏഴു സെക്കന്‍റ് നേരത്തേക്ക് നീണ്ടുനിന്നു.

International News

പറന്നുയര്‍ന്ന് അഞ്ച് മിനുട്ടിനുള്ളില്‍ ബന്ധം നഷ്ടമായി; ജക്കാര്‍ത്തയില്‍ വിമാനം കാണാതായി

  • 9th January 2021
  • 0 Comments

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്റെ SJ182 എന്ന വിമാനമാണ് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പതിലേറെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.

error: Protected Content !!