International News

ബുച്ചയിലെ കൊലപാതകങ്ങള്‍,ബലാത്സംഗം സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ വേദിയില്‍ ഇന്ത്യ

  • 6th April 2022
  • 0 Comments

യുക്രൈനിലെ പട്ടണമായ ബുച്ചയിലെ കൊലപാതകങ്ങള്‍ അസ്വസ്ഥമാക്കുന്നവയാണെന്നും അപലപിക്കുന്നതായും യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്ങില്‍ ഇന്ത്യ പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ ഇന്ത്യ പിന്തുണച്ചു.യുക്രൈനിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണമെന്നും വരും ദിവസങ്ങളിൽ യുക്രൈന് കൂടുതൽ മെഡിക്കൽ സഹായങ്ങൾ നൽകുമെന്നും ഇന്ത്യ അറിയിച്ചു. റഷ്യ യുക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യ സ്വീകരിച്ച ഏറ്റവും ശക്തമായ നിലപാടാണിത്. യുക്രൈനിലെ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും സുരക്ഷാ സാഹചര്യവും മാനുഷിക വിഷയങ്ങളും കൂടുതല്‍ വഷളായിരിക്കുന്നതായും ഇന്ത്യയുടെ […]

National News

ശ്രീലങ്കയിലെ ഭക്ഷ്യ പ്രതിസന്ധി; നാല്പതിനായിരം ടൺ അരി നൽകാൻ ഇന്ത്യ

  • 3rd April 2022
  • 0 Comments

ശ്രീലങ്കയിൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കൈത്താങ്ങുമായി ഇന്ത്യ. ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിൽ എത്തിക്കും. നേരത്തെ മരുന്ന്, ഇന്ധനം എന്നിവയും അയച്ചിരുന്നു. ഇത് വഴി വിലക്കയറ്റം താത്കാലികമായി പിടിച്ചു നിർത്താൻ സാധിക്കുമെന്നാണ് ലങ്കൻ സർക്കാർ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്. ഇതിനിടെ ജനങ്ങളുടെ പ്രക്ഷോഭത്തിന് തടയിടാൻ ഫേസ്ബുക്ക്, ട്വിറ്റർ , യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങി പന്ത്രണ്ടോളം സാമൂഹിക […]

International News

അമേരിക്കയെ പരോക്ഷമായി വിമർശിച്ചും ഇന്ത്യയെ പുകഴ്ത്തിയും ഇമ്രാൻ ഖാൻ

  • 1st April 2022
  • 0 Comments

ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.അമേരിക്കയുടേയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടേയും ഉപരോധം നിലനില്‍ക്കുന്നതിനിടെയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള തീരുമാനത്തെ സൂചിപിച്ചുകൊണ്ടായിരുന്നു ഇമ്രാനറെ പരാമർശം.രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങള്‍ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ പ്രശംസിക്കുന്നതിനോടൊപ്പം അമേരിക്കയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. അമേരിക്ക എന്ന് പറഞ്ഞതിന് ശേഷം വിദേശ ശക്തിയെന്ന് തിരുത്തിയായിരുന്നു അമേരിക്കക്ക് […]

International News

നിങ്ങൾക്ക് പ്രശ്നം വരുമ്പോൾ ഇവർ ഒന്നിക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി ദലീപ് സിംഗ്

  • 1st April 2022
  • 0 Comments

യുക്രൈൻ യുദ്ധത്തിൽ റഷ്യയോട് മൃദു സമീപനം സ്വീകരിക്കുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി യു എസ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ഠാവ് ദലീപ് സിം​ഗ്. ഇന്ത്യയും ചൈനയും അതിർത്തി പ്രശ്നം വരുമ്പോൾ റഷ്യ ഇന്ത്യക്കൊപ്പമുണ്ടാവില്ലെന്ന് ദലീപ് സിംഗ് പറഞ്ഞു. ‘ആരും സ്വയം കളിയാക്കരുത് ചൈനയുമായുള്ള ഈ ബന്ധത്തിൽ റഷ്യ ജൂനിയർ പങ്കാളിയാവാൻ പോവുകയാണ്. റഷ്യയുടെ മേൽ ചൈന എത്ര മേൽ സ്വാധീനം നേടുന്നോ അത്രയും ഇന്ത്യയ്ക്കത് ഹിതകരമല്ല. ചൈന വീണ്ടും നിയന്ത്രണ രേഖ ലംഘിച്ചാൽ ( ലൈൻ ഓഫ് ആക്ച്വൽ […]

National News

രാജ്യത്ത് 2,539 പേർക്ക് കൊവിഡ്; 60 മരണം

  • 17th March 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,539 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,30,01,477 ആയി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 4491 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 60 പുതിയ കൊവിഡ് മരണങ്ങളോടെ മരണസംഖ്യ 5,16,132 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 30,799 പേരാണ്.അതേസമയം കേരളത്തില്‍ 966 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

National News

ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ അബദ്ധത്തില്‍ പതിച്ച സംഭവം;പാകിസ്താന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകൾ

  • 16th March 2022
  • 0 Comments

പാകിസ്താനില്‍ ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ ചെന്നുപതിച്ച സംഭവത്തില്‍ പാകിസ്താന്‍ തിരിച്ചടിക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകൾ. മാര്‍ച്ച് ഒമ്പതിനാണ് പഞ്ചാബിലെ അംബാലയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന അബദ്ധത്തില്‍ ബ്രഹ്മോസ് മധ്യദൂര ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചത്. ഒരു മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്താനില്‍ ചെന്ന് പതിക്കുകയും ചെയ്തത് സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി ഇതിന് സമാനമായ മിസൈല്‍ ഇന്ത്യയിലേക്ക് വിക്ഷേപിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് വാർത്താ ഏജന്‍സി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. […]

National News

ആശ്വാസ തീരത്തേക്ക്,രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു

  • 13th March 2022
  • 0 Comments

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കുറഞ്ഞ നിലയിൽ. 3,116 ആണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ.0.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിക്കു‍ന്നവരുടെയും എണ്ണം കേരളത്തിൽ ഗണ്യമായി കുറഞ്ഞു. മരണനിരക്കിലും കുറവുണ്ട്. നിലവിൽ എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശൂർ ജില്ലകളിൽ ഇരുനൂറിൽ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം. 7 ജില്ലകളിൽ നൂറിൽ താഴെയും. ‌രാജ്യത്ത് കോവിഡ് ബാധിച്ച മൊത്തം പേരുടെ എണ്ണം 4.3 കോടി ആയി. നിലവിൽ […]

National News

പ്രതിദിന കേസുകളിൽ കുറവ് ;രാജ്യത്ത് 5921 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് 289 മരണം

  • 5th March 2022
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് 24 മണിക്കൂറിനിടെ . 5921 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി.24 മണിക്കൂറിനിടെ 289 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. 98. 64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇതുവരെ4,23,78,721 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 178.55 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇതിനോടകം വിതരണം […]

National News

രാജ്യത്ത് 24 മണിക്കൂറിനിടെ 7,554 പുതിയ കോവിഡ് കേസുകൾ; 223 മരണം

  • 2nd March 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,554 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 223 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയെത്തി. 85,680 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 14,123 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്.1.06 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി എട്ട് ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് രോഗികൾ ആയിരത്തിൽ താഴെ; 119 മരണം

  • 28th February 2022
  • 0 Comments

രാജ്യത്ത് 8,013 പേര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ പരിശോധയില്‍ രോഗമുള്ളതായി കണ്ടെത്തിയത്.1.02 ലക്ഷം ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമായി താഴ്ന്നിട്ടുണ്ട്. 42307686 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ ആകെ 76.74 കോടി കൊവിഡ് ടെസ്റ്റുകളാണ് നടന്നത്. ഇന്നലെ 119 പേരുടെ മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് മൂലമുള്ള ആകെ മരണങ്ങളുടെ എണ്ണം 513843 ആയി.

error: Protected Content !!