National News

പണപ്പെരുപ്പം വർദ്ധിക്കുന്നു, റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക്

റിപ്പോ നിരക്ക് 0.40 ശതമാനം വര്‍ദ്ധിപ്പിച്ച്‌ റിസര്‍വ് ബാങ്ക്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് പരിഗണിച്ചാണ് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാൻ ആർബിഐ തീരുമാനിച്ചത് . ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർന്നു. സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി മേയ് രണ്ട് മുതല്‍ നാല് വരെ നടത്തിയ യോഗത്തിലാണ് തീരുമാനമായതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിപണിയിലെ പണലഭ്യത കുറയ്ക്കുകയും ഇതിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതുക്കിയ നിരക്കുകൾ ഉടനെ […]

Kerala

പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു

പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഡാലോചന; കസ്റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരം പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത്‌ലീഗും പരാതി നല്‍കിയിരുന്നു. പ്രസംഗം നടത്തി 24 മണിക്കൂറിന് ശേഷമാണ് എഫ്.ഐ.ആര്‍ ഇടാന്‍ പോലും പൊലീസ് തയാറായത്. കസ്റ്റഡിയില്‍ എടുത്തതിന് ശേഷം സ്വന്തം വാഹനത്തില്‍ ആഘോഷപൂര്‍വമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വഴിയരികില്‍ കാത്ത് നില്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനും പോലീസ് സൗകര്യം ചെയ്തു കൊടുത്തു. ഇത് […]

Kerala

പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്. ഏപ്രില്‍ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ 27 വരെ നടത്തിയ ബസ് സമരത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ […]

Kerala

വൈദ്യുതി പ്രതിസന്ധി: ആവശ്യത്തിന് കൽക്കരിയുണ്ടെന്ന് കേന്ദ്രമന്ത്രി

 രാജ്യത്തെ കൽക്കരി പ്രതിസന്ധി വിലയിരുത്തി ഊർജ്ജ മന്ത്രി ആർ കെ സിങ് . ദില്ലി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്ഥിതി വിലയിരുത്തിയത്. ദില്ലി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ കൽക്കരി വരും ദിവസങ്ങളിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. താപവൈദ്യുത നിലയങ്ങളിൽ ആവശ്യത്തിന് കൽക്കരി ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഗുരുതര പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ കൽക്കരികയെത്തും. കൽക്കരി വാഗണുകളുടെ ഗതാഗതം സുഗമമാക്കുവാൻ 42 പാസഞ്ചർ ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ […]

National

ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്ണ തരംഗം രൂക്ഷമായിരിക്കുമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്ണ തരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ ഏപ്രിൽ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയത്. മെയ് 4 വരെ രാജസ്ഥാനിലെ കിഴക്ക് പടിഞ്ഞാറൻ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ഇന്ന് നേരിയ […]

National News

കോവിഡ് കേസുകൾ രാജ്യത്ത് കൂടുന്നു;മൂവായിരം കടന്ന് രോഗികള്‍,കേരളത്തിലും വര്‍ധന

  • 28th April 2022
  • 0 Comments

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 3303 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 376 കേസുകളുടെ വർധനയാണ് റിപ്പോര്‍ട്ട് ചെയ്തത്.39 മരണം കൊവിഡ് ബാധിച്ച് സ്ഥിരീകരിച്ചു .നിലവില്‍ 16,980 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.കേരളത്തിലും കൊവിഡ് കേസുകൾ വര്‍ധിക്കുകയാണ്. ഇന്നലെ 347 കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 341, 255 എന്നിങ്ങനെയായിരുന്നു മുൻ ദിവസങ്ങളിലെ കേസുകൾ. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ […]

National News

തുടർച്ചയായി രാജ്യത്ത് 2000ന് മുകളിൽ രോഗികൾ ;2,527 പുതിയ കേസുകൾ

  • 23rd April 2022
  • 0 Comments

തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 2, 527 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേർ മരണമടഞ്ഞു. ഇതോടെ ആകെ മരണം 5,22,149 ആയി.രാജ്യത്ത് ഇതുവരെ 3,08,380 മുൻകരുതൽ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഉത്തരവ് വന്നതിന് പിന്നാലെ, ഡൽഹിയിൽ പൊതുഇടങ്ങളിൽ, പ്രത്യേകിച്ച് തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ, ബസുകൾ, ഐഎസ്‌ബിടികൾ എന്നിവിടങ്ങളിൽ ജനങ്ങൾ മാസ്ക് […]

National News

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് മോദി സ്വീകരണത്തിന് നന്ദി പറഞ്ഞ് ബോറിസ് ജോണ്‍സണ്‍

  • 22nd April 2022
  • 0 Comments

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരകരാർ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കാലാവസ്ഥാ രംഗത്തെ ഇന്ത്യ-ബ്രിട്ടൻ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്. തനിക്ക് ലഭിച്ച സ്വീകരണത്തിന് ബോറിസ് നന്ദി പറയുകയും ചെയ്തു. ഇരു രാജ്യങ്ങളും […]

National News

24 മണിക്കൂറിനിടെ 2,451 പേർക്ക് കോവിഡ്;രാജ്യത്ത് രോഗ വ്യാപനം കൂടുന്നു

  • 22nd April 2022
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടായിരത്തിന് മുകളില്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നു.1,589 പേരാണ് പുതുതായി നെഗറ്റീവ് ആയത്. കോവിഡ് ബാധിച്ച് 54 മരണവും ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,22,116 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 956 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ചത്. രോഗ […]

International News

ഐ എം എഫ്ൽ നിന്ന് സഹായം ലഭിക്കാൻ താമസം; ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

  • 17th April 2022
  • 0 Comments

അന്താരാഷ്‌ട്ര നാണയ നിധി ( ഐ എം എഫ്)യിൽ നിന്ന് സഹായം ലഭിക്കാൻ ഇനിയും മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിക്കേണ്ട സാഹചര്യത്തിൽ ശ്രീലങ്ക ഇന്ത്യയുടെ ഇടക്കാല സഹായം തേടിയെന്ന് ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൂടാതെ ജപ്പാൻ അടക്കമുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് വായ്പ ലഭ്യമാക്കാനുള്ള സഹായവും അവര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ശ്രീലങ്കൻ ധന മന്ത്രിയുമായി നിരവധി […]

error: Protected Content !!