Kerala News

പ്രവാചകനെതിരെ നടത്തിയ പരാമര്‍ശം, ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവര്‍ണര്‍

ബിജെപി ദേശീയ വക്താവ് പ്രവാചകനെതിരെ പരാമര്‍ശം വിവാദമായ സംഭവത്തില്‍ ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ് ഇന്ത്യ. കാശ്മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും ഇന്ത്യയെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രിയും ആര്‍എസ്എസ് തലവനും പറഞ്ഞിട്ടുളളതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഗോള തലത്തിലുള്ള മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണു പരമാര്‍ശമെന്നും വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണു പ്രതീക്ഷയെന്നും […]

National News

വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നിലപാടല്ല, ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യം

ബിജെപി നേതാവിന്റെ പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതില്‍ കടുത്ത എതിര്‍പ്പുയര്‍ത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ നിലപാടല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടേറിയേറ്റ് പുറത്തുവിട്ട പ്രസ്താവന തള്ളുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്തം ബച്ചി പറഞ്ഞു. […]

National News

എട്ട് വര്‍ഷത്തെ മോദി ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തലതാഴ്ത്തി, ചൈന മുതല്‍ ഖത്തറിന് മുന്നില്‍ വരെ മുട്ടുകുത്തേണ്ടി വന്നെന്നും സ്വാമി

മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തണമെന്ന ഖത്തറിന്റെ നിലപാടിനു പിന്നാലെയാണ് സ്വാമി വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദി സര്‍ക്കാരിന്റെ എട്ടു വര്‍ഷ ഭരണത്തില്‍ ഭാരത മാതാവ് ലജ്ജിച്ച് തലതാഴ്ത്തിയെന്ന് പറഞ്ഞ സ്വാമി വിദേശ നയത്തിനെതിരെയും ആഞ്ഞടിച്ചു. ചൈന മുതല്‍ ഖത്തറിന് മുന്നില്‍ വരെ മുട്ടുകുത്തേണ്ടി വന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘എട്ട് വര്‍ഷത്തെ മോദി ഭരണത്തിനിടെ ഇന്ത്യ ലഡാക്കില്‍ ചൈനയുടെ മുമ്പില്‍ മുട്ടില്‍ […]

National News

രാജ്യത്ത് കൊവിഡ് വീണ്ടും വര്‍ധിക്കുന്നു, 4510 പുതിയ കൊവിഡ് കേസുകള്‍, നാലാംതരംഗത്തിന്റെ സൂചനയല്ലെന്ന് ഐ.സി.എം.ആര്‍

ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 9 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. 2,779 പേര്‍ രോഗമുക്തരായി. നിലവില്‍ ആകെ 25,782 പേരാണു രാജ്യത്തു കോവിഡ് ബാധിതരായിട്ടുള്ളത്. രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകളുടെ എണ്ണം 4,000 കടക്കുന്നത്. ആകെ കേസുകളുടെ 0.06 ശതമാനം ആളുകളാണു ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി 45 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയും കേരളവുമാണ് […]

National News

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം? നിയമ നിര്‍മാണം ഉടനുണ്ടാകുമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം ഉടനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഛത്തിസ്ഗഡിലെ റായ്പുരില്‍ ‘ഗരീബ് കല്യാണ്‍ സമ്മേളനില്‍’ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ‘ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങള്‍ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും’മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഛത്തിസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും […]

National News

ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷം, ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ നേരിടുന്ന കല്‍ക്കരി ക്ഷാമത്തിന് പരിഹാരവുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ കല്‍ക്കരി ക്ഷാമം പരിഹരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഖനന മന്ത്രാലയത്തിന് കീഴിലുള്ള ‘കോള്‍ ഇന്ത്യ’യാകും കല്‍ക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുന്നോടിയായി പ്രത്യേകം കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് തുടരുന്ന കടുത്ത കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി […]

National News

വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി

വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീംകോടതി. വിചാരണകോടതികള്‍ പകവീട്ടല്‍ പോലെയാണ് വധശിക്ഷ വിധിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വധശിക്ഷ വിധിക്കും മുമ്പ് പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം, പ്രതി പശ്ചാത്തപിക്കാനും മാറാനും സാദ്ധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം, കുടുംബപശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും ശേഖരിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മാത്രമേ വധശിക്ഷയിലേക്ക് പോകാവൂയെന്നാണ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ […]

International News

കൊവിഡിന് പിന്നാലെ ഭീതി പടര്‍ത്തി കുരങ്ങുപനി; പ്രതിരോധം ശക്തിപ്പെടുത്തി ഇന്ത്യ

കൊവിഡിന് പിന്നാലെ ഭീതി പടര്‍ത്തി കുരങ്ങുപനി. ഇതിന്റെ ഫലമായി ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍ പ്രതിരോധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ചവരെ പ്രത്യേക നിരീക്ഷിക്കുകയും കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍ കരുതലും വേണം. സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും വിലയിരുത്തി വരികയാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിനും ഐസിഎംആറിനും […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 3545 പേർക്ക് കോവിഡ്; കഴിഞ്ഞ ദിവസത്തേക്കാൾ 8.2% വർദ്ധനവ്

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3545 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആയി ഉയർന്നു. ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5% റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഡൽഹിയിൽ 1,365 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഹരിയാനയിൽ 534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 356, കേരളം 342, […]

National News

കൊവിഡ്; രാജ്യത്തെ മരണസംഖ്യ 5.2 ലക്ഷത്തിലധികം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധ മൂലം 5.2 ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് 2022 ഏപ്രില്‍ 28 വരെ 5.2 ലക്ഷത്തിലധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 4,30,88,118 ആയി ഉയര്‍ന്നു. 31 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 523,920 ആയി. […]

error: Protected Content !!