Kerala News

ഇന്ത്യയില്‍ ഇന്ന് 11,739 പേര്‍ക്ക് കൊവിഡ് രോഗബാധ; ടി പി ആര്‍ 2.59

  • 26th June 2022
  • 0 Comments

ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്നു. ഇന്നലെ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റു. കഴിഞ്ഞ മണിക്കൂറുകളില്‍ 25 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2.59 ശതമാനം ആണ് പൊസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3378പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 19648പേരെയാണ് പരിശോധിച്ചത്. ടി പി ആര്‍ നിരക്ക് 17.19 ആണ്. കഴിഞ്ഞ അഞ്ച് ദിവസമായി രോഗികളുടെ എണ്ണം 3000ന് മുകളിലാണ്. 6 മരണം കൂടി കൊവിഡ് മരണമാണെന്ന് […]

National News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; 13, 313 പേര്‍ രോഗബാധിതര്‍, 38 മരണം

  • 23rd June 2022
  • 0 Comments

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,978 പേര്‍ രോഗമുക്തി നേടി. 38 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവകേസുകള്‍ 83,990 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തില്‍ നിന്ന് 2.03 ശതമാനമായി കുറഞ്ഞു. ഇതുവരെ 42736027 പേര്‍ രോഗമുക്തരായപ്പോള്‍ മരണസംഖ്യ 524941 ആയി. കോവിഡ് കേസുകളിലെ വര്‍ധന വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം […]

National News

രാജ്യത്ത് 24 മണിക്കൂറിനിടെ13,216 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനം

  • 18th June 2022
  • 0 Comments

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,216 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 68,108 ആയി ഉയര്‍ന്നു. ഇന്നലെ 23 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. ആക്ടീവ് കേസുകളില്‍ 5045 പേരുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമായി ഉയര്‍ന്നു. ഇന്നലെ 8148 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഉത്തര്‍പ്രദേശിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇരട്ടിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ […]

News Technology

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആഗസ്റ്റ് മുതല്‍, ലേലം ജൂലൈയില്‍ പൂര്‍ത്തിയാകും

  • 17th June 2022
  • 0 Comments

ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആഗസ്റ്റ് മുതല്‍ ആരംഭിച്ചേക്കും. ലേലം ജൂലൈയില്‍ പൂര്‍ത്തിയായാല്‍ ഓഗസ്റ്റ് മാസത്തോടെ സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നാണ് കെ രാജരാമന്‍ പറഞ്ഞത്. ദില്ലിയില്‍ ഒരു ടെലികോം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ചയാണ് 5ജി ലേലത്തിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. 72 ജിഗാഹെഡ്‌സിന്റെ എയര്‍വേവ്‌സാണ് ലേലത്തിന് വെക്കുന്നത്. ജൂലൈ 26നാണ് ലേലം നടക്കുക. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നീ കമ്പനികളാണ് 5ജി ലേലത്തിനായി മുന്‍പന്തിയിലുള്ളത്. പൂര്‍ണമായ അര്‍ത്ഥത്തില്‍ 5ജി സേവനങ്ങള്‍ 2023 മാര്‍ച്ച് മാസത്തോടെ […]

National News

കോവിഡ് ബാധിതര്‍ അരലക്ഷത്തിലേക്ക്; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പൊസറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍

  • 13th June 2022
  • 0 Comments

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ മരിച്ചു. 4,592 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 47,995 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് എട്ടായിരത്തിന് മുകളിലെത്തുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,771 ആയി. രോഗമുക്തി നേടിയത് 4,26,57,335 പേരാണ്. 24 ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാല്‍ ആശുപത്രിയില്‍ […]

National News

പറക്കലിനിടെ യന്ത്ര തകരാര്‍; ബംഗ്ലാദേശില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലിറക്കി

  • 10th June 2022
  • 0 Comments

പറക്കലിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് എയര്‍അറേബ്യ വിമാനം ഇന്ത്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിനാണ് യാത്രയ്ക്കിടെ തകരാറിലായത്. തുടര്‍ന്ന് അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിച്ചത്. എയര്‍ അറേബ്യയുടെ എയര്‍ബസ് അ320 ആണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണമാരംഭിച്ചു. എയര്‍ അറേബ്യയുടെ എ320 എയര്‍ബസാണ് ലാന്റ് ചെയ്തത്. സംഭവത്തില്‍ യാത്രക്കാര്‍ക്കോ […]

National News

ഇന്ത്യയിലെ ആദ്യ സോളോഗമി വിവാഹം നടന്നു, ചടങ്ങുകള്‍ ഒറ്റയ്ക്ക് നിര്‍വഹിച്ച് പെണ്‍കുട്ടി

ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു. ഗുജറാത്തിലെ വഡോദരയില്‍ ക്ഷമ ബിന്ദു എന്ന യുവതിയാണ് സ്വയം വിവാഹിതയായത്. മംഗല്യസൂത്രവും സിന്ദൂരവും സ്വയം അണിഞ്ഞു. അടുത്ത സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗോത്രിയിലെ സ്വന്തം വീട്ടിലായിരുന്നു ചടങ്ങുകള്‍. വിവാഹച്ചിത്രങ്ങള്‍ ക്ഷമ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു. വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നായിരുന്നു ക്ഷമ നേരത്തെ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാവ് രംഗത്ത് വന്നതോടെ വീട്ടില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ചടങ്ങുകള്‍ നടത്താനിരുന്ന പൂജാരിയും അവസാന നിമിഷം പിന്‍മാറി. […]

National News

രാജ്യത്ത് കൊവിഡ് കുതിക്കുന്നു, 7240 പേര്‍ക്ക് രോഗബാധ, കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധന

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതൊടെ, ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 2.13 ശതമാനമാണ് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയര്‍ന്നു. ഇതുവരെ 4,26,40,301 പേര്‍ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് […]

National News

105 മണിക്കൂറില്‍ 75 കിലോമീറ്റര്‍ ദേശീയപാത പണിത് ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഇന്ത്യ

75 കിലോമീറ്റര്‍ നീളമുള്ള റോഡ് റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തീകരിച്ച് ലോക റെക്കോഡ് സ്വന്തമാക്കി ദേശീയ പാത അതോറിറ്റി. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോളയ്ക്കും ഇടയിലുള്ള 75 കിലോമീറ്റര്‍ ദേശീയപാതയുടെ ടാറിങ്ങാണ് 105 മണിക്കൂര്‍ 33 മിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ ബിറ്റുമിനസ് കോണ്‍ക്രീറ്റ് നിര്‍മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ചൊവ്വാഴ്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ വിവരം പങ്കുവെച്ചത്. ഹൈവേയുടെ ചിത്രവും […]

National News

‘ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം

ഗാസിയാബാദിൽനിന്ന് കുരങ്ങു പനി സംശയത്തെ തുടർന്ന് പരിശോധനയ്ക്കയച്ച അഞ്ചു വയസ്സുകാരിയുടെ ഫലം നെഗറ്റീവ്,ഇതോടെ രാജ്യത്ത് കുരങ്ങ് വസൂരിയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ എൻ.ഐ.വിയിലാണ് പരിശോധന നടത്തിയത്. രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു എന്ന തെറ്റായ വാർത്തകൾക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നിരുന്നു.ഗാസിയാബാദിലെ അഞ്ച് വയസുകാരിക്ക് കുരങ്ങുപനിയാണെന്ന സംശയം രാജ്യത്താകെ ആശങ്ക പടര്‍ത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതാണ് ആശങ്കയ്ക്ക് കാരണമായത.് കുട്ടിക്കും ബന്ധുക്കള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അഞ്ചു വയസുകാരിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുക മാത്രമാണ് […]

error: Protected Content !!