ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു, മുന്‍തൂക്കം ദ്രൗപതി മുര്‍മുവിന്
ഇന്ത്യയുടെ 15- ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മണിയോടെ പാര്‍ലമെന്റില്‍ ആരംഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. എംപിമാരും എംഎല്‍എമാരുമടക്കം 4,809 പേരാണ് വോട്ട് ചെയ്യുക. പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയാണ് പോളിംഗിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച ദ്രൗപതി മുര്‍മു വിജയം ഉറപ്പാക്കിയിട്ടുണ്ട്, അതായത് 6.61 ലക്ഷത്തിന് മുകളില്‍ വോട്ട് മൂല്യം. […]









