National News

രാജ്യത്ത് കോവിഡ് കേസുകൾക്ക് നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 10,273 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  • 27th February 2022
  • 0 Comments

രാജ്യത്തെ കൊവിഡ് കേസുകള്‍ക്ക് നേരിയ കുറവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 10,273 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായും 243 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത് കൊവിഡ് കേസുകളുടെ എണ്ണം 4,29,16,117 ആയി. 10,409പേർ പുതുതായി രോഗമുക്തി നേടി.1,11,472 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ആകെ മരണ നിരക്ക് 5,13,724 ആയി. ഇന്ത്യയില്‍ ആകെ 4,22,90,921, 177.44 കോടി കൊവിഡ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

National News

രാജ്യത്ത് 24 മണിക്കൂറിനിടെ 13,166 പേര്‍ക്ക് കോവിഡ്; 302 മരണം

  • 25th February 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,166 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.34 ലക്ഷമായി കുറഞ്ഞു. 26,988 പേർ രോഗമുക്തി നേടി. 302 മരണമാണ് കോവിഡ് മൂലം ഇന്നലെ റിപ്പോർട്ട് ചെയ്തത്.ഇതോടെആകെ മരണസംഖ്യ 5,13,226 ആയി അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 32.04 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 176.86 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

National News

യുദ്ധകാരണവും സാഹചര്യവും നരേന്ദ്ര മോദിയെ ധരിപ്പിച്ച് റഷ്യ; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും

  • 25th February 2022
  • 0 Comments

യുദ്ധം അവസാനിപ്പാക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ അഭ്യർഥിച്ചതിന് പിന്നാലെ മോദി പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യ യുദ്ധകാരണവും സാഹചര്യവും മോദിയെ ധരിപ്പിച്ചു.കൂടാതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകുമെന്നും വ്ളാഡിമിർ പുടിൻ അറിയിച്ചു. യുക്രൈനിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യ–നാറ്റോ ഭിന്നത ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അടിയന്തരമായി വെടിവയ്‌പ് നിർത്തണമെന്നും മോദി അഭ്യർഥിച്ചു. ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു. 25 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തില്‍ […]

National News

നരേന്ദ്ര മോദി വളരെ ശക്തൻ;മോദി പറഞ്ഞാല്‍ പുടിന്‍ കേള്‍ക്കും ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് യുക്രൈൻ

  • 24th February 2022
  • 0 Comments

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇടപെടണണെന്ന് യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇഗോർ പൊലിഖ. വ്‌ലാദിമീര്‍ പുടിനെ സ്വാധീനിക്കാനാവുന്ന ചുരുക്കം നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും നിലവിലെ പ്രതിസന്ധിക്ക് അയവു വരുത്താന്‍ ഇന്ത്യന്‍ ഇടപെടണമെന്നും ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നതെന്ന് പോലിഖ വ്യക്തമാക്കി. ‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ശക്തനായതും എല്ലാവരും ബഹുമാനി ക്കുകയും ചെയ്യുന്ന നേതാവാണ്. റഷ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മോദി ജി പുടിനുമായി സംസാരിച്ചാൽ അദ്ദേഹം പ്രതികരിച്ചേക്കും’- വാർത്താ […]

National News

യുക്രൈന്‍- റഷ്യ യുദ്ധം; വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യ

  • 24th February 2022
  • 0 Comments

യുക്രൈന്‍- റഷ്യാ യുദ്ധ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നും ഇന്ത്യ. യുക്രൈനില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ത്യയിലെത്തി. സംഘർഷ സാഹചര്യം കാലങ്ങളായി ഉണ്ടെങ്കിലും റഷ്യയുടെ ഭാഗത്ത് നിന്നും ഇത്രപെട്ടെന്നുള്ള നടപടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് ഇന്നായിരുന്നു അതിപ്പോൾ […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 15,102 പേർക്ക് കൊവിഡ്

  • 23rd February 2022
  • 0 Comments

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 278 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,28,67,031 ആയി ഉയർന്നു. സജീവ കേസുകൾ 1,64,522 ആണ്, ഇത് മുഴുവൻ കേസുകളുടെ 0.38 ശതമാനമാണ്. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,83,438 ടെസ്റ്റുകൾ നടത്തിയതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റീവ് നിരക്ക് 1.28 ശതമാനമാണ്. രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 176.19 കോടി […]

National News

16,051 പുതിയ കോവിഡ് കേസുകൾ;രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 206 മരണം

  • 21st February 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,051 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,28,38,524 ആയി. 206 മരണങ്ങളാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം സംഭവിച്ചത്.നിലവിൽ 2,02,131 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 0.47 ശതമാനം മാത്രമാണിത്.രാജ്യത്തിന്റെ ഭാഗങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്.അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഏഴ് ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 19,968 പേർക്ക് കോവിഡ് ; 673 മരണം

  • 20th February 2022
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,968 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 673 പേർ മരണപ്പെട്ടു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,11,903 ആയി ഉണർന്നു. ഇന്നലെ 11,87,766 സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,847 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തുടനീളം രോഗമുക്തി നേടിയവരുടെ എണ്ണം 4,20,86,383 ആയി. വീണ്ടെടുക്കൽ നിരക്ക് […]

International News

ഇന്ത്യക്കാര്‍ക്ക് ആശ്വാസം;യുക്രൈനിൽ നിന്നുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

  • 17th February 2022
  • 0 Comments

യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്.യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്ത് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നിരുന്നു. യുക്രൈനിലെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. എത്രയും പെട്ടെന്ന് യുക്രൈന്‍ വിടാന്‍ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുക്രൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. അത്യാവശ്യ കാര്യത്തിനല്ലാതെ അവിടെ തുടരുന്ന […]

International News

യുദ്ധ ഭീഷണി; യുക്രൈനില്‍ നിന്ന് മടങ്ങാന്‍ ഇന്ത്യക്കാർക്ക് നിര്‍ദേശം

  • 15th February 2022
  • 0 Comments

യുക്രൈനില്‍ അധിനിവേശം നടത്താന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ ഇന്ത്യക്കാര്‍ തത്കാലം രാജ്യത്തേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് അവിടെ താമസിക്കേണ്ടത് അനിവാര്യമല്ലാത്ത വിദ്യാര്‍ത്ഥികളോട് താത്കാലികമായി യുക്രൈന്‍ വിടാനാണ് നിര്‍ദേശം. യുദ്ധ ഭീഷണിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് യുക്രൈന്‍ വിടാന്‍ ആഹ്വാനം ചെയ്യുകയുമാണ്. യുഎസ്എ, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നെതര്‍ലാന്‍ഡ്, […]

error: Protected Content !!