ഐ പി എൽ : മുംബൈ ഇന്ന് പഞ്ചാബിനെ നേരിടും
ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ പതിമൂന്നാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം വീതം വിജയിച്ച ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ബാറ്റിംഗ് നിരയിൽ സ്ഥിരതയില്ലാത് മുംബൈ ഇന്ത്യൻസിനെ ഏറെ വലയ്ക്കുന്നുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾക്ക് സ്ഥിരത ഇല്ലായ്മയുടെ പ്രശ്നമാണ്. സൂര്യകുമാർ യാദവും രോഹിതും നന്നായി കളിച്ചത് ഓരോ മത്സരങ്ങളിലാണ്. ഡികോക്ക് ഒരു മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തി. പാണ്ഡ്യ സഹോദരങ്ങൾഇതുവരെ ഫോമിൽ […]