kerala Kerala

ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു

  • 31st August 2026
  • 0 Comments

തിരുവനന്തപുരം: ഒഡിഷ കേഡര്‍ ഉദ്യോഗസ്ഥനായ മലയാളി ഐജി ഷെഫിന്‍ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ദീര്‍ഘകാലം കേരളത്തിലും ജോലി ചെയ്തു. കാന്‍സര്‍ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. സിഐടിയു നേതാവായിരുന്ന ഹബീബിന്റെ മകനാണ്. തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കൊളജില്‍ നിന്നും എന്‍ജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.

National

നിമിഷപ്രിയക്കായുള്ള ഹര്‍ജിയില്‍ എ.ജിക്ക് നോട്ടീസ്; തിങ്കളാഴ്ച കേള്‍ക്കും

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളിയായ നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടി കൂടി മനസ്സിലാക്കി തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സുധന്‍ഷു ദുലിയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിമിഷപ്രിയ ആക്ഷന്‍ ഫോറത്തിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഈ മാസം 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് വാര്‍ത്തകള്‍ […]

Kerala News

മോന്‍സണ്‍ ബന്ധം; ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

  • 9th August 2022
  • 0 Comments

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഐജി ഗോഗുലത്ത് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 3 മാസത്തേക്കുകൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു ആദ്യം രണ്ടു മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് നാലു മാസംകൂടി സസ്‌പെന്‍ഷന്‍ നീട്ടി. അടുത്തഘട്ടമായി ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടേണ്ടതെങ്കിലും മൂന്നു മാസത്തേക്കാണ് നീട്ടിയത്. ഈ സസ്‌പെന്‍ഷന്‍ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. […]

error: Protected Content !!