Entertainment

IFFK; മത്സര വിഭാഗത്തില്‍ ‘ആഗ്ര’ ഉള്‍പ്പടെ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍

  • 28th November 2023
  • 0 Comments

രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ ആഗ്ര ഉള്‍പ്പടെ നാലു ഇന്ത്യന്‍ ചിത്രങ്ങള്‍. പുരുഷ ലൈംഗിക ചോദനയുടെ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളാണ് ഹിന്ദി ചിത്രം ആഗ്ര പങ്കുവയ്ക്കുന്നത്. കനുബേലാണ് മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട ആഗ്രയുടെ സംവിധായകന്‍. വിഭവസമൃദ്ധമായ മധ്യ ഇന്ത്യന്‍ വനങ്ങളുടെ ഉള്ളറകളിലേക്ക് ഗോത്രവര്‍ഗക്കാരുടെ ജീവിതം കാണാനെത്തുന്ന നായകന്റെ കഥപറയുന്ന ലുബ്ധക് ചാറ്റര്‍ജി ചിത്രം വിസ്പേഴ്‌സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍, മലയാള ചിത്രങ്ങളായ […]

Kerala

ചലച്ചിത്രലോകത്ത് സ്ത്രീകൾ സധൈര്യം മുന്നേറണമെന്ന് ഓപ്പൺ ഫോറം

  • 15th December 2022
  • 0 Comments

സ്ത്രീകൾ സിനിമയിലേക്ക് സധൈര്യം കടന്നു വരണമെന്നും കൂടുതൽ പ്രസക്തമായ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാൻ ശ്രമിക്കണമെന്നും ഓപ്പൺ ഫോറം. ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കാനും സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനും സ്ത്രീകൾ തയ്യാറാവണമെന്ന് സംവിധായിക രേവതി എസ് വർമ്മ പറഞ്ഞു. മികച്ച സിനിമകൾ ചെയ്യാൻ സ്ത്രീകൾ തയ്യാറായാൽ തിരക്കഥയിൽ ഉൾപ്പടെയുള്ള നിർമ്മാതാക്കളുടെ ഇടപെടലുകൾ ഒഴിവാക്കാമെന്നും അവർ പറഞ്ഞു. സ്ത്രീ പക്ഷ പ്രമേയങ്ങളിലൂടെയും പിന്നണിയിലെ സ്ത്രീപങ്കാളിത്തങ്ങളിലൂടെയും മലയാള സിനിമയിൽ സ്ത്രീകൾക്ക് ഭേദപ്പെട്ട സ്ഥാനം നേടാൻ സാധിച്ചതായി സംവിധായിക വിധു വിൻസെന്റ് അഭിപ്രായപ്പെട്ടു. […]

Kerala

രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നത് കലയിലൂടെയാണ് എന്ന് ആദിൽ ഹുസ്സൈൻ

  • 15th December 2022
  • 0 Comments

ഓരോ വ്യക്തിക്കും അവരുടേതായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകണമെന്നും അത് അയാൾ ചെയ്യുന്ന മേഖലയിൽ പ്രതിഫലിപ്പിക്കണമെന്നും പ്രശസ്ത നടൻ ഹോളിവുഡ് നടൻ ആദിൽ ഹുസ്സൈൻ .താനൊരു കലാകാരനായതിനാൽ കല എന്ന മാധ്യമത്തിലൂടെയാണ് രാഷ്ട്രീയം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു രാജ്യാന്തര മേളയോടനുബന്ധിച്ചു മാസ്റ്റർ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നടൻ തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത് അഭിനയത്തിലൂടെയാണെന്നും നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഒരാൾക്ക് നടന പൂർണ്ണത കൈവരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

Kerala

ഐഎഫ്എഫ്കെ; പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു

  • 14th December 2022
  • 0 Comments

രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു . ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് വോട്ടെടുപ്പ് . മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം2 . എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക. […]

Kerala

27-ാമത് രാജ്യാന്തര ചലച്ചിത്രമേള; മാധ്യമ പുരസ്‌കാരങ്ങൾക്കുള്ള എൻട്രികൾ നാളെ ഉച്ചയ്ക്ക് രണ്ടു വരെ

  • 14th December 2022
  • 0 Comments

27-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് നാളെ (ഡിസംബർ 15) ഉച്ച കഴിഞ്ഞു രണ്ടു വരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട് .ആകെ റിപ്പോർട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം.ഓരോ അവാർഡിനും പ്രത്യേകം പ്രത്യേകമാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. കമ്മ്യൂണിറ്റി റേഡിയോകളേയും ഇത്തവണ ശ്രവ്യ മാധ്യമ പുരസ്‌കാരത്തിനായി പരിഗണിക്കും. വ്യക്തിഗത […]

Trending

നൻപകലിന് സീറ്റ് കിട്ടാത്തതിലെ പ്രതിഷേധം; 30 ഓളം പേർക്കെതിരെ കലാപശ്രമത്തിന് കേസേടുത്ത് പോലീസ്‌

  • 14th December 2022
  • 0 Comments

തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രതിഷേധിച്ച ഡെലിഗേറ്റുകൾക്കെതിരെ കലാപകുറ്റത്തിന് കേസെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസർവേഷനെച്ചൊല്ലിയായിരുന്നു പ്രതിഷേധം. റിസര്‍വേഷന്‍ ചെയ്തിട്ട് പോലും പലർക്കും സിനിമ കാണാൻ സാധിക്കാതിരുന്നതിനെ തുടർന്നായിരുന്നു ബഹളം. 12ന് ടാഗോര്‍ തിയേറ്ററിൽ വെച്ച് നടന്ന നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രദർശനം കാണാൻ രാവിലെ 10 മുതൽ പ്രേക്ഷകർ കാത്തുനിൽപ്പ് തുടങ്ങിയിരുന്നു. പിന്നീട് വേദിയിൽ ക്യൂവില്‍ […]

Entertainment

സിനിമ സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനമാകണമെന്ന് ഡോ.ബിജു

  • 12th December 2022
  • 0 Comments

സിനിമകൾ സാമൂഹിക യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നവ ആകണമെന്ന് സംവിധായകൻ ഡോ.ബിജു.അതിനായി സംവിധായകർ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള കഥകൾ തെരെഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടെന്ന് സംവിധായകൻ താമർ കെ വി പറഞ്ഞു. ഇദാൻ ഹഗ്വേൽ ,പദ്മകുമാർ നരസിംഹമൂർത്തി ,അൻമോൾ ഹഗ്ഗി ,ശ്ലോക് ശർമ്മ , സനൽകുമാർ ശശിധരൻ,മൈക്കിൽ ബോറോഡിൻ, അനുപമ ഹെഗ്‌ഡെ ,സാന്റിയാഗോ ലോസ ഗ്രിസി,ബാലുകിരിയത്ത് ,ഹാഷിം സലിം തുടങ്ങിയവർ പങ്കെടുത്തു .മീരാ സാഹേബ് മോഡറേറ്ററിയിരുന്നു.

Entertainment

രാജ്യാന്തര ചലച്ചിത്രമേള; നിമിഷ സലിമിന്റെ ഗസൽ സംഗീത സന്ധ്യ ചൊവ്വാഴ്ച ടാഗോറിൽ

  • 12th December 2022
  • 0 Comments

രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച നിമിഷ സലിം ഗസൽ സംഗീത വിരുന്നൊരുക്കും.‘തീ’എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തയായ നിമിഷ പ്രശസ്ത സംഗീതജ്ഞൻ എം എസ് ബാബുരാജിന്റെ ചെറുമകളാണ്.ടാഗോർ തിയേറ്ററിൽ ചൊവ്വാഴ്ച രാത്രി 8.30 നാണ് ഗാന സന്ധ്യ അരങ്ങേറുന്നത്.

Entertainment

സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി നന്ദിതാ ദാസ്

  • 11th December 2022
  • 0 Comments

സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി മാറിയതായും അവർ പറഞ്ഞു.രാജ്യാന്തര മേളയോടനുബന്ധിച്ച് മീറ്റ് ദി ഡയറക്റ്റേഴ്സിൽ പങ്കെടുക്കുകയായിരുന്നു അവർ. പ്രേക്ഷകരെ വിവിധ വിഭാഗങ്ങളായി കണ്ടുള്ള സിനിമാ നിർമ്മാണത്തിൽ മാറ്റം വന്നതായി സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു . എല്ലാ സിനിമകളും ഏവർക്കും ആസ്വദിക്കാവുന്നതാണെന്ന് പുതിയകാല ചിത്രങ്ങൾ തെളിയിക്കുന്നതാണ് അദ്ദേഹം പറഞ്ഞു .സെൻസർഷിപ്പിനൊപ്പം സ്പോൺസർഷിപ്പും സിനിമാരംഗത്ത് സജീവമാണെന്ന് സംവിധായകൻ കമൽ കെ എം […]

Entertainment

നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ സാത്താൻസ് സ്ലേവ്സ് 2 തിങ്കളാഴ്ച

  • 11th December 2022
  • 0 Comments

അർധരാത്രിയിൽ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാൻ തിങ്കളാഴ്ച രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും.2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിൽ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യൻ ചിത്രമാണ്. ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ് ചിത്രത്തിന്റെ സംവിധായകൻ.നിശാഗന്ധിയിൽ തിങ്കളാഴ്ച രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദർശനം.റിസേർവേഷൻ ഇല്ലാതെ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. വർഷങ്ങൾക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ […]

error: Protected Content !!