തട്ടുകടയിലെ തർക്കം;ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞത് പ്രകോപനം,നാട്ടുകാര്‍ വീട്ടിലേക്ക് അയച്ച പ്രതി തോക്കുമായി തിരിച്ചെത്തി,തുരുതുരാ വെടിവെച്ചു
ഇടുക്കി മൂലമറ്റത്ത് തർക്കത്തെ തുടര്‍ന്ന് തട്ടുകടയിൽ ഒരാൾ കൊല്ലപ്പെട്ട വെടിവെപ്പിൽ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരൻ സനൽ സാബുവാണ് മരിച്ചത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ (30) ആളുകൾക്ക് നേരെ തുരുതുരാ വെടിവെച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. […]









