Kerala News

കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് അനുമോൾ കൊലപാതക കേസ്; ഭർത്താവ് അറസ്റ്റിൽ

  • 26th March 2023
  • 0 Comments

കാഞ്ചിയാര്‍ പേഴുങ്കണ്ടത്ത് യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ബിജേഷിനെ തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയിൽ നിന്ന് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ച കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നാണ് ബിജേഷിന്റെ ഭാര്യ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ, ബിജേഷിനെയും കാണാതായിരുന്നു. ബിജേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച് നാടുകടന്നെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.ഭാര്യയുടെ ഫോണ്‍ കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് മറ്റൊരാള്‍ക്ക് വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന്, ഇയാൾക്കായി അയാൾ സംസ്ഥാനങ്ങളിലും അതിർത്തി മേഖലയിലും തിരച്ചിൽ […]

error: Protected Content !!