News Sports

ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍;പന്തില്‍ തുപ്പല്‍ പാടില്ല,ബൗളറുടെ ശ്രദ്ധ തെറ്റിച്ചാൽ അഞ്ച് റൺസ് നഷ്ടം

  • 20th September 2022
  • 0 Comments

ക്രിക്കറ്റില്‍ പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ഐസിസി.കോവിഡിനെ തുടർന്ന് പന്തിൽ ഉമിനീർ പുരട്ടുന്നതിന് കഴിഞ്ഞ രണ്ട് വർഷമായി വിലക്കുണ്ടായിരുന്നു. ഇത് തുടരാൻ തീരുമാനിച്ചു.ഐസിസി ചീഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം.ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. അതുപോലെ ഇനി പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റര്‍ സ്‌ട്രൈക്ക് ചെയ്യണം. നോണ്‍ സ്‌ട്രൈക്കര്‍ മറു ക്രീസില്‍ എത്തിയാലും പുതിയതായി എത്തുന്ന ബാറ്റര്‍ അടുത്ത പന്ത് അഭിമുഖീകരിക്കണം.ഏകദിനത്തിലും ടെസ്റ്റിലും പുതിയതായി ക്രീസില്‍ എത്തിയ ബാറ്റര്‍ രണ്ട് മിനുറ്റിനുളളില്‍ പന്ത് നേരിടണം. […]

News Sports

ഐസിസി ടെസ്റ്റ് റാങ്കിങ്; ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് രവീന്ദ്ര ജഡേജ

  • 9th March 2022
  • 0 Comments

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ പുതിയ പട്ടിക പ്രകാരം ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനത്ത് . വിൻഡീസ് താരം ജേസൻ ഹോൾഡറെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ജഡേജയുടെ റാങ്കിംഗിൽ നിർണായക പങ്കുവഹിച്ചത് ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനമാണ്. 406 ആണ് ജഡേജയുടെ റേറ്റിംഗ്. ഹോൾഡറിന് 382 റേറ്റിംഗുണ്ട്. ബാറ്റർമാരിൽ ഇന്ത്യൻ താരം വിരാട് കോഹ്ലി 763 റേറ്റിംഗുമായി അഞ്ചാം സ്ഥാനത്തും രണ്ട് പോയിൻ്റ് വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആറാമതും 723 റേറ്റിംഗുമായി വിക്കറ്റ് […]

News Sports

ഐസിസി ഏകദിന റാങ്കിംഗിൽ ബാബർ അസം ഒന്നാം സ്ഥാനത്ത്

  • 14th April 2021
  • 0 Comments

ഐസിസി ഏകദിന റാങ്കിംഗിൽ ബാബർ അസം ഒന്നാം സ്ഥാനത്ത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിന്തള്ളിയാണ് ബാബർ ഒന്നാം സ്ഥാനത്ത് എത്തിയത്.1258 ദിവസങ്ങൾക്കു ശേഷമാണ് കോലിയുടെ ഒന്നാം സ്ഥാനം നഷ്ടമാവുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നടത്തിയ പ്രകടനമാണ് ബാബറിനു തുണയായയത്. ഇംഗ്ലണ്ട് പരമ്പരയിലെ മോശം പ്രകടനം കോലിക്ക് തിരിച്ചടിയാവുകയും ചെയ്തു. നിലവിൽ 865 റേറ്റിംഗ് ആണ് അസമിനുള്ളത്. വിരാട് കോലിക്ക് 857 റേറ്റിംഗ് ഉണ്ട്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ 825 റേറ്റിംഗുമായി മൂന്നാമതും ന്യൂസീലൻഡ് […]

പതിറ്റാണ്ടിലെ മികച്ച ഏകദിന താരമായി വിരാട് കോഹ്‌ലി

  • 28th December 2020
  • 0 Comments

ഐ.സി.സിയുടെ പതിറ്റാണ്ടിലെ മികച്ച താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മികച്ച ഏകദിന താരത്തിനുള്ള പുസ്‌കാരവും കോഹ്‌ലിക്ക് ലഭിച്ചു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം എം എസ് ധോണി നേടി. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ട്വന്റി 20 താരം. ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ ടെസ്റ്റിലെ താരമായും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം, പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി പ്രഖ്യാപിച്ച ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ തെരഞ്ഞെടുത്തിരുന്നു. കോഹ്‌ലി ടെസ്റ്റ് […]

International News

പിങ്ക് പന്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; അഡ്‌ലെയ്ഡ് ടെസ്റ്റില്‍ റെക്കോര്‍ഡ് തോല്‍വി

  • 19th December 2020
  • 0 Comments

പിങ്ക് പന്തില്‍ ഓസ്ട്രേലിയന്‍ പേസര്‍മാര്‍ യഥാര്‍ഥ അങ്കം കാട്ടിയപ്പോള്‍ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ലീഡ് വഴങ്ങിയ ശേഷം എട്ട് വിക്കറ്റിന്റെ വമ്പന്‍ ജയം ടിം പെയ്നും സംഘവും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിലെ 90 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസീസിന് മാത്യൂ വെയ്ഡ്(33), മാര്‍നസ് ലബുഷെയ്ന്‍(6) എന്നിവരുടെ വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ. ജോ ബേണ്‍സും(51) സ്റ്റീവ് സ്മിത്തും(1) പുറത്താകാതെ നിന്നു. ഉമേഷിനെ സിക്സര്‍ പറത്തിയാണ് ബേണ്‍സ് ജയം ആഘോഷിച്ചത്. ഇതോടെ […]

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യക്ക് വിജയലക്ഷ്യം 390 റണ്‍സ്

  • 29th November 2020
  • 0 Comments

രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെ(104)യും ഡേവിഡ് വാര്‍ണ്‍ര്‍(83)നായകന്‍ ആരോണ്‍ ഫിഞ്ച്(60), ലാബുസ്ചാഗ്‌നെ(70), ഗ്ലെണ്‍ മാക്‌സ്വെല്‍(63*)എന്നിവരുടെയും മികവില്‍ ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലിന് 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 22.5 ഓവറില്‍ 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 77 പന്ത് നേരിട്ട വാര്‍ണര്‍ 7 […]

സിഡ്‌നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴ ചുമത്തി

  • 28th November 2020
  • 0 Comments

ഇന്നലെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീസിന്റെ 20 ശതമാനമാണ് ഇന്ത്യന്‍ താരങ്ങള്‍ പിഴയായി അടയ്‌ക്കേണ്ടത്. നിശ്ചിത സമയത്ത് ഒരു ഓവര്‍ പിറകിലായിരുന്നു ഇന്ത്യ. ഐസിസി മാച്ച് റഫറിമാരുടെ സമിതിയിലെ ഡേവിഡ് ബൂണ്‍ ആണ് പിഴ ചുമത്തിയത്. ”ഐസിസി പെരുമാറ്റചട്ടങ്ങളിലെ 2.22 ആര്‍ട്ടിക്കിളില്‍ കുറഞ്ഞ ഓവര്‍ നിരക്കിനുള്ള പിഴയെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം […]

വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള സന്ദേശം; ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഇറങ്ങുക ചരിത്രം പറയുന്ന ജഴ്സിയുമായി

  • 12th November 2020
  • 0 Comments

ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇറങ്ങുക പുതിയ ജഴ്സിയില്‍. ഓസ്‌ട്രേലിയന്‍ പാരമ്പര്യത്തേയും സംസ്‌കാരത്തെയും വിളിച്ചോതുന്ന പുതിയ ജഴ്സി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ജഴ്സിയുടെ രൂപകല്‍പന. ഓസ്‌ട്രേലിയയിലെ ഗോത്രവര്‍ഗക്കാര്‍ യൂറോപ്യന്മാര്‍ വരുന്നതിനുമുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്നവരാണ്. തദ്ദേശവാസികളുടെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം 800,000 ആയി കണക്കാക്കപ്പെടുന്നു, ഇത് ഓസ്‌ട്രേലിയയിലെ മൊത്തം ജനസംഖ്യയുടെ 3% ആണ്. ജഴ്സി രൂപകല്‍പ്പന ചെയ്തത് രണ്ട് തദ്ദേശീയ സ്ത്രീകളായ ആന്റി ഫിയോണ ക്ലാര്‍ക്ക്, കോര്‍ട്ട്നി […]

Sports

ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക്

  • 20th September 2019
  • 0 Comments

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഐസിസിയുടെ ഒരു വര്‍ഷത്തെ വിലക്ക്. സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരിലാണ് വിലക്ക്. ആഗസ്റ്റില്‍ ന്യൂസിലന്റിനെതിരെ നവടന്ന മത്സരത്തില്‍ ധനഞ്ജയ പന്തെറിഞ്ഞതില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഐസിസി നടപടി എടുത്തത്. ചെന്നൈയിലെ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സയന്‍സില്‍ ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ വിലയിരുത്തിയിരുന്നു. ഐസിസി മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല താരത്തിന്റെ ആക്ഷനെന്ന് ഇതില്‍ കണ്ടെത്തി. ഈ വര്‍ഷം രണ്ടാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ […]

error: Protected Content !!