Kerala

പാലാരിവട്ടം പാലം; മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും

  • 19th September 2019
  • 0 Comments

തിരുവനന്തപുരം: പാലാരിവട്ടം പാലത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. വിഷയത്തില്‍ മുന്‍ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു.

error: Protected Content !!