കോവിഡ് ചികിത്സക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ നിര്‍ത്തി വെക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ തീരുമാനം
കോവിഡ്-19 ചികിത്സയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തി വെക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ തീരുമാനം. മലമ്പനിയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്നിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആഗോള ഉപയോഗം നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന തിങ്കളാഴ്ച തീരുമാനമെടുത്തതിന് പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനം വ്യക്തമാക്കിയത്. നേരത്തെയുള്ള പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചില രോഗികളില്‍ ഫലം കണ്ടതിനെ തുടര്‍ന്ന് ഈ മരുന്ന് കോവിഡ് ചികിത്സയില്‍ ഉപയോഗപ്പെടുത്താന്‍ മിക്ക രാജ്യങ്ങളും അനുമതി നല്‍കിയിരുന്നു. ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നത് ഉപേക്ഷിക്കാന്‍ […]
