പാർട്ടി ഫണ്ട് നൽകിയില്ല;മര്‍ദ്ദനം, ഹോട്ടൽ അടിച്ചു തകർത്തു,സിപിഐ പ്രവർത്തകർക്കെതിരെ പരാതി
പാർട്ടി ഫണ്ട് നൽകാത്തതിനെ ചൊല്ലി തിരുവല്ലയിലെ മന്നംകരച്ചിറയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചു തകർത്തു. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരചിറ ജംഗ്ഷന് സമീപമുള ശ്രീമുരുകൻ ഹോട്ടലാണ് തകര്‍ത്തത്. കടയുടമയെയും ഭാര്യയെയും ബ്രാഞ്ച് സെക്രട്ടറി അസഭ്യം പറഞ്ഞെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെ ആയിരുന്നു സംഭവം. കട നടത്തിപ്പുകാരും നെയ്യാറ്റിൻകര സ്വദേശികളുമായ മുരുകൻ, ഉഷ ദമ്പതിമാർക്കാണ് മർദ്ദനമേറ്റത്. ബ്രാഞ്ച് സെക്രട്ടറിയും മന്നംകരച്ചിറ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറുമായ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ […]
