Kerala News

നാളെ മുതല്‍ ഉഡുപ്പിയിൽ നിരോധനാജ്ഞ; സ്കൂൾ പരിസരത്ത് പ്രതിഷേധം പാടില്ല

  • 13th February 2022
  • 0 Comments

ഹിജാബ് വിവാദത്തിനിടെ ഉടുപ്പിയില്‍ നിരോധനാജ്ഞ. നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെ ഉടുപ്പിയിലെ എല്ലാ സ്‌കൂളുകള്‍ക്കും 200 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം നാളെ രാവിലെ ആറ് മുതല്‍ ശനിയാഴ്ച വൈകീട്ട് ആറ് വരെ സ്‌കൂളുകള്‍ക്ക് 200 മീറ്റര്‍ പരിധിയിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, പ്രസംഗങ്ങള്‍ എന്നിവ നിരോധിച്ചു. ഈ മാസം 22 വരെ സമാനമായ രീതിയില്‍ ബംഗളൂരുവിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രീ യൂനിവേഴ്‌സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും […]

Kerala News

ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല;സിഖുകാരുടെ വസ്ത്ര രീതിയുമായി ഹിജാബിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഗവർണർ

  • 12th February 2022
  • 0 Comments

മുസ്ലീം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഹിജാബ് വിവാദത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.കര്‍ണാടകയിലെ ഹിജാബ് സംഭവങ്ങള്‍ വിവാദമല്ല, ഗൂഢാലോചനയാണെന്നും ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നവരാണ് പെണ്‍കുട്ടികളെന്നും ഗവർണർ ഡല്‍ഹിയില്‍ പറഞ്ഞു.സിഖുകാരുടെ വസ്ത്ര രീതിയുമായി ഹിജാബിനെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും സിഖ് മത വിശ്വാസ പ്രകാരം തലപ്പാവ് നിര്‍ബന്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല ഗവർണർ […]

National News

മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ല; ഹിജാബ് വിഷയത്തിൽ കങ്കണ റണൗത്ത്

  • 11th February 2022
  • 0 Comments

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് മുസ്‌ലിം സ്ത്രീകള്‍ ബിക്കിനി ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ഫോട്ടോയുള്ള ട്വീറ്റ് പങ്ക് വെച്ച് കൊണ്ടാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. മത ചട്ടങ്ങള്‍ പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നും അഫ്ഗാനിസ്താനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം കാണിക്കൂയെന്നുമാണ് കങ്കണയുടെ പ്രതികരണം. എന്നാൽ ഇതിനു മറുപടിയുമായി നടി ഷബാന ആസ്മി രംഗത്തെത്തി. അഫ്ഗാനിസ്താന്‍ മതരാജ്യമാണ്. പക്ഷെ ഞാന്‍ അവസാനം നോക്കിയപ്പോള്‍ ഇന്ത്യ […]

National News

ഹിജാബ് നിരോധനം; ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

  • 10th February 2022
  • 0 Comments

ഹിജാബ് നിരോധനത്തിനെതിരായ കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികൾ നൽകിയ ഹര്‍ജിയിൽ ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ വിശാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹിജാബ് മതവിശ്വാസത്തിന്‍റെ ഭാഗമാണെന്നും അതിന്റെ നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാൽ ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. ബം​ഗളൂരുവിലും രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ശിവമാെഗ്ഗ സര്‍ക്കാര്‍ കോളേജില്‍ […]

National News

ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യം; ഹിജാബ് വിവാദത്തിൽ വിമർശനവുമായി പ്രിയങ്ക ഗാന്ധി

  • 9th February 2022
  • 0 Comments

കർണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ ഉച്ചയ്ക്ക് ശേഷം 2:30നാണ് വാദം തുടരും. അതെ സമയം ഇന്നലെ ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു ഇതിനെ തുടർന്ന് […]

National News

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമത്വവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത് ; വിവാദ ഉത്തരവുമായി കർണാടക സർക്കാർ

  • 6th February 2022
  • 0 Comments

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധന വിവാദം തുടരുന്നിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമത്വും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന പുതിയ വിവാദ ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കവെ മറുഭാഗത്ത് കാവിഷാള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തുകയും ജയ് ശ്രീരാം മുദ്രാവാക്യം വിളിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സ്‌കൂള്‍ അധികൃതര്‍ യൂണിഫോം തെരഞ്ഞെടുക്കാത്ത സാഹചര്യത്തില്‍ സമത്വത്തിനും അഖണ്ഡതയ്ക്കും പൊതുക്രമ സമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. കര്‍ണാടക വിദ്യാഭ്യാസ നിയമം 1983 […]

error: Protected Content !!