റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തം, ഒരാഴ്ചയ്ക്കുള്ളില്‍ റോഡുകളിലെ കുഴികള്‍ അടയ്ക്കണം; ഹൈക്കോടതി
സംസ്ഥാനത്തെ റോഡുകളില്‍ കുഴികള്‍ നികത്താത്തതില്‍ കര്‍ശന നിലപാടുമായി കേരള ഹൈക്കോടതി. ദേശീയ പാതകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലെ കുഴികളില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ‘ദേശീയ പാതകള്‍ ഒരാഴ്ചയ്ക്കകം നന്നാക്കണം. കളക്ടര്‍മാര്‍ കാഴ്ചക്കാരായി മാറരുത്. ജില്ലാ കളക്ടര്‍മാര്‍ സജീവമായി പ്രവര്‍ത്തിക്കണം. റോഡപകടങ്ങള്‍ക്ക് കാരണം മഴയാണെന്ന് പറയരുത്. ഇനിയും എത്ര ജീവനുകള്‍ നഷ്ടമാകണം. റോഡപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തമാണ്’ – കോടതി പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ എന്‍എച്ച് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയ […]
