പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം
ജീവകങ്ങളുടെയും ധാതുക്കളുടെയും വലിയൊരു കലവറയാണ് പഴങ്ങള്‍. അതുകൊണ്ട് തന്നെ ഈ പഴത്തെ നിത്യേനയുള്ള നമ്മുടെ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ശരീരത്തിന് ഗുണങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ. അത്തരത്തിൽ പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. വാഴപ്പഴത്തില്‍ വൈറ്റമിന്‍ ബി ഉള്ളത് ഇത് ശരീരത്തിലെ നാഡി ഞരമ്പുകള്‍ക്ക് ഗുണം ചെയ്യുന്നു. അവയെ ഊര്‍ജ്ജസ്വലമാക്കുന്നു. അസിഡിറ്റിക്ക് കൈക്കൊണ്ട ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചില്‍ തുടങ്ങിയ ചെറു രോഗാവസ്ഥകള്‍ക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം. കുടലിലെ വ്രണങ്ങളും അസിഡിറ്റിയും കുറയ്ക്കാനും വാഴപ്പഴത്തിനു കഴിവുണ്ട്. […]









