കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കുക- വെൽഫെയർ പാർട്ടി
കുന്ദമംഗലം : കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നും ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെടണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് പ്രസവ വാർഡ് ഉൾപ്പെടെ കിടത്തി ചികിത്സാ സൗകര്യത്തോടെ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്. കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പതിറ്റാണ്ടായി പല ജനകീയ കൂട്ടായ്മകളും ഇവിടെ സമരപാതയിലാണ്. എന്നാൽ നിഷേധാത്മക […]









