National News

‘ഹൈദരാബാദ് മോഡലില്‍ വെടിവെച്ച് കൊല്ലണം’; മൈസൂര്‍ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ പോലും അനുവദിക്കരുതെന്നും എച്ച് ഡി കുമാരസ്വാമി

  • 28th August 2021
  • 0 Comments

മൈസൂര്‍ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്ന ശേഷം പ്രതികളെ ജാമ്യത്തിലിറങ്ങാന്‍ അനുവദിക്കരുതെന്നും കുമാരസ്വാമി പറഞ്ഞു. ഹൈദരാബാദ് പൊലീസിന്റെ നടപടി കര്‍ണാടക പൊലീസ് മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം മൈസൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മലയാളി വിദ്യാര്‍ത്ഥികളെയടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കര്‍ണാടക ചാമുണ്ഡി ഹില്‍സിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെയും സഹപാഠിയെയും […]

error: Protected Content !!