‘തെളിവില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്, അത് തെളിഞ്ഞല്ലോ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഹർഷിന
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തിയെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ഹർഷിന. പൂർണമായി നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും ഇനിയൊരാൾക്കും ഈ ഗതി വരരുതെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. കത്രികയുമായി 5 വർഷം വേദന സഹിച്ചാണ് ഹർഷിന ജീവിച്ചത്. ‘ഞാൻ പറയുന്നതിൽ ഒരു ശതമാനം പോലും കളവില്ല എന്ന് എനിക്ക് ഉറപ്പാണ്. പൂർണമായ നീതി ലഭിക്കുന്നതുവരെ പോരാടും. അഞ്ചു വർഷം അനുഭവിച്ചത് ചെറുതല്ല. വേദനകൾക്കും ഞാൻ അനുഭവിച്ചതിനും ആരോടും നഷ്ടപരിഹാരം ചോദിക്കുന്നില്ല. അത് […]
