ഹാലോവിൻ ആഘോഷത്തിനിടെ തിക്കും തിരക്കും;ആംബുലന്‍സിന് പോലും അപകട സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞില്ല,മരണം151 ആയി
ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളിൽ ഹാലോവിൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണം 151 ആയി.നൂറോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരിൽ 19 പേരുടെ നില ഗുരുതരമാണ്.മരിച്ചവരിൽ ഏറെയും ചെറുപ്പക്കാരാണ്.ഹാലോവിൻ ആഘോഷങ്ങൾക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളിൽ തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോൺ ജില്ലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്.പിന്നിൽനിന്നുള്ള തള്ളലിൽ ഒട്ടേറെപ്പേർ നിലത്തുവീണു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയാണു മരണങ്ങളേറെയും. […]
