kerala Kerala

ഹജ്ജ് യാത്ര നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം

  • 15th April 2024
  • 0 Comments

തിരുവനന്തപുരം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി. കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടത് മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരം രൂപയാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളേക്കാള്‍ മുപ്പത്തി അയ്യായിരം രൂപ അധികമാണിത്. വിമാനനിരക്കിലെ വ്യത്യസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി ഒരുനൂറ് രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി എട്ടായിരം രൂപയും നല്‍കണം. എയര്‍ ഇന്ത്യ നിരക്ക് ഈടാക്കുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.

Local

ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി

കൊടുവള്ളി :കൊടുവള്ളി പാലക്കുറ്റി മില്ലത്ത് റിലീഫ് കമ്മിറ്റി ഹാജിമാര്‍ക്കുള്ള യാത്ര അയപ്പ് നല്‍കി. പ്രൊ എം അബ്ദുള്‍റഹിമാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അബുസകാഫി പ്രാര്‍ത്ഥന നടത്തി. എ പി മജീദ് മാസ്റ്റര്‍, സിപി അബ്ദുള്ള കോയ തങ്ങള്‍, സി മുഹമ്മദ് മാസ്റ്റര്‍, സിപി നാസര്‍കോയതങ്ങള്‍, എ പി മജീദ് മാസ്റ്റര്‍, ഓ പി റസാക്ക്. ഓ പി റഷീദ്, പി സി ബദറു. ഡോ എന്‍ എ മുഹമ്മദ്, ആബിദ് മുസ്ലിയാര്‍. മാനു മുസ്ലിയാര്‍.. ഷരീഫ് പന്നിയൂക്കില്‍. […]

Trending

ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

കുന്ദമംഗലം: കുന്ദമംഗലം പ്രാദേശിക ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് മാധ്യമപ്രവര്‍ത്തകനായ പി.കോയമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പാദേശിക അമീര്‍ ഇ.പി ലിയാഖത്തലി അദ്ധ്യക്ഷത വഹിച്ചു.എം.പി അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.. മസ്ജിതുല്‍ ഇഹ്‌സാന്‍ മഹല്ല് സെക്രട്ടറി സി അബ്ദുറഹ്മാന്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് ആശംസകള്‍ നല്‍കി. കുന്ദമംഗലം പ്രദേശത്ത് നിന്ന് ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കുന്ദമംഗലം മദ്രസ ഹാളിലാണ് പരിപാടി നടന്നത്.

error: Protected Content !!