കോൺഗ്രെസ്സിനെതിരായ വിവാദ പരാമർശം നടി ഖുശ്ബുമാപ്പു പറഞ്ഞു
കോൺഗ്രസിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ഖുശ്ബു. കഴിഞ്ഞ ദിവസമാണ് മാനസിക വളർച്ചയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന വിവാദ പ്രസ്താവന ഖുശ്ബു മാപ്പ് പറഞ്ഞത്. ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്. വാക്കുകൾ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നെന്ന് അവർ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖുശ്ബു കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. […]
