Kerala News

കണ്ണൂരിൽ വാഹനാപകടത്തിൽ മുത്തച്ഛനും പേരകുട്ടിയും മരിച്ചു

കണ്ണൂർ പള്ളികുളത്ത് വാഹനാപകടത്തിൽ മുത്തച്ഛനും പേരകുട്ടിയും മരിച്ചു. ഇടച്ചേരി കെമ്പ്രക്കാവില്‍ മഹേഷ് ബാബുവും അദ്ദേഹത്തിന്റെ മകളുടെ മകനായ ആഗ്നേയുമാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് പുതിയകാവിലേക്ക് പോകുകയായിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി മഹേഷ് ബാബുവും പേരക്കുട്ടിയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു.

error: Protected Content !!