കരുതലിൻ്റെ പാഠങ്ങൾ പകർന്ന് ആരാമ്പ്രം ഗവ.സ്കൂളിൽ പ്രവേശനോൽസവം വർണ്ണാഭമായി
കരുതലിൻ്റെയും ജാഗ്രതയുടെയും പാഠങ്ങൾക്കൊപ്പം ആരാമ്പ്രം ഗവ:യു .പി സ്കൂളിൽ ഇന്ന് വിദ്യാലയ പ്രവേശനോത്സവം വർണ്ണാഭമായി. രണ്ട് വർഷത്തോളംവീടകങ്ങളിൽ വിദ്യ നുകർന്നും കളിക്കൂട്ടുകാരിൽനിന്ന് അകന്നും കഴിഞ്ഞ കുരുന്നുകൾ പുത്തനുടുപ്പും പുതുമണം മാറാത്ത പുസ്തകങ്ങളും ബാഗും വർണ്ണക്കുടകളുമായി കേരള പിറവി ദിനത്തിൽ അക്ഷരമുറ്റത്തെത്തിയപ്പോൾ നാട് ആവേശത്തോടെയാണ് അവരെ വരവേറ്റത്.സ്കൂൾ കവാടത്തിൽ തെർമൽ സ്‌കാനറുകളും സാനിറ്റൈസറുകളുമായി അധ്യാപകർ അണിനിരന്നപ്പോൾ വിസ്മയവും ആകാംക്ഷയും കുരുന്നുകളുടെ മുഖങ്ങളിൽ നിഴലിച്ചു .ഊഷ്മാവ് പരിശോധനക്കും കൈ കഴുകലിനും ശേഷം വിദ്യാർത്ഥികളെ അതത് ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് ആനയിച്ചു.വർണ്ണച്ഛായം […]
