Kerala News

യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണം;രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

  • 22nd February 2022
  • 0 Comments

തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് സർക്കാരിനോട് . ഗവർണർ ബെന്‍സ് കാര്‍ വേണമെന്ന് രാജ്ഭവന്‍ രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.ബെൻസ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവർണറുടെ ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി.വിവിഐപി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കി.മീ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൂഞ്ചി കമ്മീഷന്റെ റിപ്പോര്‍ട്ടിലുള്ള മറുപടിയിലാണ് കേരളം […]

Kerala News

അഞ്ചു പാർട്ടികളിൽ അലഞ്ഞുനടന്ന രാഷ്ട്രീയ ഭിക്ഷാംദേഹി;ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം എനിക്ക് വേണ്ട തിരിച്ചടിച്ച് വി ഡി സതീശൻ

  • 19th February 2022
  • 0 Comments

പ്രതിപക്ഷനേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപദേശിക്കേണ്ടെന്ന് തിരിച്ചടിച്ച് വി ഡി സതീശൻ.ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കണ്ട് പഠിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അഞ്ച് പാർട്ടികളിൽ പ്രവർത്തിച്ച റെക്കോഡൊക്കെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശൻ പരിഹസിച്ചു. കേരളത്തിലെ സംഘപരിവാറും ബി.ജെ.പിയും ചെയ്യേണ്ട പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ […]

Kerala News

ലോകായുക്ത ഓര്‍ഡിനന്‍സ്; സര്‍ക്കാര്‍ വാദം ഖണ്ഡിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും പ്രതിപക്ഷ നേതാവിന്റെ കത്ത്

  • 4th February 2022
  • 0 Comments

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ വാദ മുഖങ്ങള്‍ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി. ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. പൊതുപ്രവര്‍ത്തകനോട് ക്വോ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. കെ.സി. ചാണ്ടി Vs […]

Kerala News

മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ തേടാതെ ഗവര്‍ണര്‍ പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുന്നു; കെ സുധാകരൻ

  • 10th January 2022
  • 0 Comments

സര്‍വകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ്ചാന്‍സലര്‍മാരെയും സര്‍വകലാശാല അധ്യാപകരെയും നിയമിച്ച ഇടതുസര്‍ക്കാരിന്റെ പാര്‍ട്ടിക്കൂറുമൂലം ഗവര്‍ണര്‍ മാത്രമല്ല, കേരളം ഒട്ടാകെയാണ് ലോകത്തിനു മുമ്പില്‍ തലകുനിച്ചതെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വെളിയില്‍ നിന്ന് ആരോ സര്‍വകാലാശാലയുടെ കാര്യങ്ങളില്‍ ഇടപെട്ടു എന്ന ചാന്‍സലറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണ്. ചാന്‍സലറുടെ നിര്‍ദേശത്തെ അട്ടിമറിക്കാന്‍ കഴിവുള്ള അതിശക്തന്‍ ആരാണെന്ന് ഗവര്‍ണര്‍ തന്നെ വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സംശയ നിഴലിലായതിനാല്‍ അദ്ദേഹവും നിലപാട് വ്യക്തമാക്കേണ്ടി വരും. അതിപ്രഗത്ഭന്മാരയ മുന്‍ കേന്ദ്രമന്ത്രി ഡോ. ജോണ്‍ മത്തായി, […]

Kerala News

ഡി ലിറ്റ് വിഷയത്തിലെ വി സിയുടെ കത്തില്‍ ഗവര്‍ണര്‍;രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല,ഭാഷ അത്യന്തം ലജ്ജാകരം

  • 10th January 2022
  • 0 Comments

രാഷ്ട്രപതിക്ക് ഡീ ലിറ്റ് നൽകാനുള്ള ശുപാർശ തള്ളിയെന്ന് സ്ഥിരീകരിച്ച് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ.ഭരണഘടന സ്ഥാപനങ്ങളുടെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടെന്നതാണ് നിലപാടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു. വിസി തനിക്കു നൽകിയ കത്തിലെ ഭാഷ കണ്ടു ഞെട്ടിയെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി സ്ഥാനത്തിരിക്കുന്ന ആൾക്ക് രണ്ടു വരിപോലും തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്നത് തന്നെ സ്തബ്ധനാക്കി. ഞെട്ടലിൽനിന്ന് മോചിതനാകാൻ 10 മിനിട്ടെടുത്തു. വിസിയുടെ കത്തിന്റെ പേരിൽ കേരളത്തിനു പുറത്ത് നമ്മളെല്ലാം പരിഹാസ്യരായെന്നും […]

Kerala News

പദവി ഒഴിയാൻ തയ്യാര്‍;സർവകലാശാലയിലെ രാഷ്ട്രീയ ഇടപെടൽ അസഹനീയം;ഗവർണർ

  • 11th December 2021
  • 0 Comments

സര്‍വകലാശാലകളുടെ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടൽ അസഹനീയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അതിരൂക്ഷമാണെന്ന് കുറ്റപ്പെടുത്തല്‍ ആവര്‍ത്തിച്ച് കൊണ്ടായിരുന്നു ഗവർണർ മാധ്യമങ്ങളെ കണ്ടത്. ബന്ധുനിയമനം, രാഷ്ട്രീയ ഇടപെടല്‍ എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.താൻ പരമാവധി പരിശ്രമിച്ചിട്ടും സർക്കാർ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല. ഇതിനെ തുടർന്നാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്റെ കൈകെട്ടിയിട്ടിരിക്കുകയാണ്. സര്‍വകലാശാലയിലെ സംഭവ വികാസങ്ങള്‍ ഞെട്ടിക്കുന്നതാണ്. തന്റെ സര്‍ക്കാറിനോട് […]

Kerala News

സ്ത്രീധന പീഡന മരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ദൗര്‍ഭാഗ്യകരം;മോഫിയയുടെ വീട് സന്ദർശിച്ച് ഗവർണർ

  • 28th November 2021
  • 0 Comments

ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മോഫിയ പർവീനിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.യുവതിയുടെ മാതാപിതാക്കളെ അദ്ദേഹം സന്ദർശിച്ചു.സ്ത്രീധന പീഡന മരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ദൗര്‍ഭാഗ്യകരമെന്നും മോഫിയയുടെ മരണം ദു:ഖകരമായ സംഭവമാണെന്നും,ഇതൊരു ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മോഫിയുടെ ആത്മഹത്യ നിര്‍ഭാഗ്യകരവും ഹൃദയഭേദകവുമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ധൈര്യശാലികളാകണമെന്നും അനീതിക്കെതിരെ പോരാടുകയാണ് വേണ്ടത് ജീവനൊടുക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ മികച്ച പൊലീസ് സേനയാണ് […]

Kerala

സർക്കാർ ജീവനക്കാരുടെ ശമ്പള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പു വെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള മന്ത്രി സഭ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വെച്ചു. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിന് സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി പിൻബലമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനെ പിന്നാലെ ആയിരുന്നു ഓർഡിനൻസ് പുറത്തിറക്കിയത്. ഗവർണർ ഓർഡിനസിൽ ഒപ്പു വെച്ചതോടെ ജീവനക്കാരുടെ ശമ്പളം ഈ മാസം മുതൽ സർക്കാരിന് മാറ്റി വെക്കാവുന്നതാണ്. അടുത്ത ആറു മാസത്തിനുള്ളിൽ എന്ന് പണം തിരിച്ചു […]

error: Protected Content !!