Kerala News

കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല

  • 22nd January 2022
  • 0 Comments

കൊവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്ന സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ഇനിമുതൽ പ്രത്യേക അവധിയില്ല. ശമ്പളത്തോട് കൂടിയുള്ള പ്രത്യേക അവധി റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.പ്രാഥമിക സമ്പർക്കത്തിൽ വരുന്ന ജീവനക്കാർ അക്കാര്യം ഓഫീസിൽ വെളിപ്പെടുത്തുകയും സ്വയം നിരീക്ഷണം നടത്തണം, സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഓഫീസിൽ പാലിക്കുകയും ചെയ്യണമെന്ന് ഉത്തരവിൽ പറയുന്നു. രോഗലക്ഷണമുണ്ടായാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശ പ്രകാരം നടപടി സ്വീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

Local News

നിയമലംഘനം തടയാനായി താലൂക്ക്തല സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു

  • 19th August 2021
  • 0 Comments

സര്‍ക്കാര്‍ ഓഫീസുകളുടെ നീണ്ട അവധി കണക്കിലെടുത്ത് ജില്ലയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അനധികൃത നെല്‍വയല്‍ നികത്തല്‍, തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍ എന്നിവ തടയുന്നതിനായി താലൂക്ക്തല സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെപറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ അറിയിക്കാനും നിർദേശിച്ചു . താലൂക്ക് ഓഫീസ് കോഴിക്കോട്: 0495-2372966 താലൂക്ക് ഓഫീസ് ,കൊയിലാണ്ടി: 0496-2620235 താലൂക്ക് ഓഫീസ് താമരശ്ശേരി : 0495-2223088 താലൂക്ക് ഓഫീസ് വടകര :0496-2533361 കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം […]

error: Protected Content !!