National News

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച നവവധു കല്യാണപ്പിറ്റേന്ന് പ്രസവിച്ചു

  • 30th June 2023
  • 0 Comments

ഉത്തർപ്രദേശിൽ ഗ്രേറ്റര്‍ നോയിഡയിൽ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഉത്തര്‍പ്രദേശിലെ സെക്കന്ദ്രാബാദ് സ്വദേശിയായ യുവതിയാണ് കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ വരന്റെ വീട്ടുകാരില്‍ നിന്ന് വിവരം മറച്ച് വച്ചതാണെന്നും വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചു. വയറ്റില്‍ നിന്നും കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതിനാലാണ് വയര്‍ വീര്‍ത്തിരിക്കുന്നതെന്നായിരുന്നു വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്നത്. വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. […]

error: Protected Content !!