kerala Kerala

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു

  • 27th June 2026
  • 0 Comments

മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു.മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 31 ന് വീടിന്റെ ടെറസില്‍ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍ വഴുതി തെന്നി വീണ് ഗേറ്റിന്റെ കമ്പിയിലേക്ക് വീഴുന്നത്. ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് ഗേറ്റിന്റെ കമ്പികള്‍ മുറിച്ചു മാറ്റിയത്. 16 കാരന്റെ കഴുത്തിലാണ് ഗേറ്റിന്റെ കമ്പി തുളച്ചു […]

Kerala News

കളിക്കുന്നതിനിടെ ഗേറ്റ് ഇളകി തലയില്‍ വീണു; നാലു വയസ്സുകാരന് ദാരുണാന്ത്യം

  • 8th March 2022
  • 0 Comments

ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് വീണ് നാലുവയസുകാരന് ദാരുണാന്ത്യം.ഗേറ്റിൽ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണതാണ് അപകടത്തിന് കാരണം. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി (4) ആണ് മരിച്ചത്. കുട്ടിയുടെ തലയിലേക്കാണ് ഗേറ്റ് വീണത്.ഗൾഫിൽ കഴിയുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Protected Content !!