‘ഗെയിം ഓഫ് ത്രോൺസ്’ താരം ഡാരൻ കെന്റ് അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് നടൻ ഡാരൻ കെന്റ് (36) അന്തരിച്ചു. അദ്ദേഹത്തിന്റെ ഏജൻസിയായ കാരി ഡോഡ് അസോസിയേറ്റ്സാണ് മരണവാർത്ത അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ദീർഘകാലമായി വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു ഡാരൻ. ’ഗെയിം ഓഫ് ത്രോൺസ്’ എന്ന സീരിസിലൂടെയാണ് ഡാരൻ കെന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ എസെക്സിൽ ജനിച്ചു വളർന്ന ഡാരൻ 2008ൽ പുറത്തിറങ്ങിയ ‘മിറേഴ്സ്’ എന്ന ഹൊറർ ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം തുടങ്ങിയത്. ഇതിനു ശേഷമായിരുന്നു ’ഗെയിം ഓഫ് ത്രോൺസ്’ എന്ന പ്രശസ്തമായ സീരീസിൽ വേഷം ചെയ്യുന്നത്. […]
