ഗോത്രമേഖലയുടെ വികസനത്തിലെ നാഴികക്കല്ലായി ഗദ്ദിക മാറി-ഗവർണർ
ആലപ്പുഴ: കേരളത്തിലെ ഗോത്രസമൂഹത്തിന്റ വികസന പാതയിലെ നാഴികക്കല്ലായി പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗദ്ദിക മാറിയതായി കേരള ഗവർണർ ആരിഫ് മുഹമ്മദ് മുഹമ്മദ് ഖാൻ പറഞ്ഞു. മാവേലിക്കരയിൽ ആരംഭിച്ച ഗദ്ദിക 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്ര സംസ്കൃതിയുടെ പഴമയും പാരമ്പര്യവും കോർത്തിണക്കി ഓണാട്ടുകര ആതിഥ്യമരുളുന്ന ഗദ്ദികയ്ക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിതെളിച്ചതോടെ തുടക്കമായി. മാവേലിക്കര മിച്ചൽ ജങ്ഷന് സമീപമുള്ള കോടിക്കൽ ഗാർഡൻസിലാണ് മേള. എല്ലാ വികസിത സമൂഹങ്ങളും ആരംഭിച്ചത് ഗോത്ര സമൂഹങ്ങളായാണെന്ന് […]
