ഒന്നും പറയാനില്ല, എല്ലാം കഴിഞ്ഞല്ലോ സിപിഐഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ജി സുധാകരൻ
സിപിഐഎമ്മിന്റെ സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് ജി സുധാകരൻ.”എല്ലാം കഴിഞ്ഞല്ലോ” എന്നും ജി സുധാകരൻ പ്രതികരിച്ചു. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്ന് കാണിച്ച് ജി.സുധാകരന് കത്ത് നൽകിയിരുന്നുവെന്നും കോടിയേരി അറിയിച്ചു. സുധാകരൻ അടക്കം 13 പേരെയാണ് സിപിഐഎം സംസ്ഥാന സമിതിയിൽ ഒഴിവാക്കിയത്. പ്രായം കർശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചത്. 75 വയസ് എന്ന പ്രായപരിധി കർശനമാക്കിയപ്പോൾ മുതിർന്ന നേതാക്കൾ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി […]







