ഫ്യൂച്ചർ എജ്യുഫെസ്റ്റ് 2023 മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
ഗുണമേന്മ, സമഗ്രവികസനം എന്നിവയിൽ ഊന്നൽ നൽകിയ സംസ്ഥാന പൊതു വിദ്യാഭ്യാസ മോഡൽ രാജ്യത്തിന് മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി ഫ്യൂച്ചർ എജ്യുഫെസ്റ്റ് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞു. ഇതിലൂടെ വിദ്യാഭ്യാസ വിടവ് നികത്താനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കാനും സഹായിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മാതൃക ഒരു പ്രചോദനവും മുൻകരുതൽ സമീപനം […]
